ഇതാണ് വിനീത്...അവന്‍ എന്റെ സൂര്യകിരണമാണ്; ഇപ്പോള്‍ എന്റെ പങ്കാളി' കാമുകനെ പരിചയപ്പെടുത്തി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍

Malayalilife
 ഇതാണ് വിനീത്...അവന്‍ എന്റെ സൂര്യകിരണമാണ്; ഇപ്പോള്‍ എന്റെ പങ്കാളി' കാമുകനെ പരിചയപ്പെടുത്തി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍

പ്രേമം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന നടിയാണ് സായി പല്ലവി. മലയാളിയല്ലെങ്കിലും, ആദ്യ ചിത്രത്തിലൂടെ തന്നെ മലര്‍ മിസ്സിനെ കേരളക്കര ആഘോഷിച്ചു. പിന്നീട് സായി പല്ലവി മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും എല്ലാം സജീവമായി. സായി പല്ലവിയിലൂടെയാണ് സഹോദരി പൂജ കണ്ണനും സോഷ്യല്‍മീഡിയയില്‍ താരമാണ്.

ഇപ്പോഴിതാ തന്റെ പ്രണയം പരസ്യപ്പെടുത്തി എത്തിയിരിക്കുകയാണ് പൂജ കണ്ണന്‍.മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയ്‌ക്കൊപ്പം, അതിലും മനോഹരമായ ക്യാപ്ഷനോടെയാണ് പൂജ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 'നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. കുറ്റകൃത്യത്തിലെ എന്റെ പങ്കാളിയെ ഞാന്‍ സ്‌നേഹിക്കുന്നു, ഇപ്പോള്‍ എന്റെ പങ്കാളി' എന്നാണ് പൂജയുടെ ക്യാപ്ഷന്‍.ആശംസകളുമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 

ചേച്ചിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലും കഴിവ് തെയിയിച്ച താരമാണ് പൂജ. ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം പിന്നീട് ഒരു സിനിമയിലും താരം അഭിനയിച്ചിട്ടില്ല.

Read more topics: # സായി പല്ലവി.
sai pallavi sister pooja kannan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES