സംവിധായകന്‍ രാജ് കുമാര്‍ പെരിയസാമിക്കൊപ്പം മാലയിട്ട് നില്ക്കുന്ന സായ് പല്ലവിയുടെ ചിത്രം; നടി വിവാഹിതയായെന്ന തരത്തില്‍ വിവാഹ ഫോട്ടോ പ്രചരിപ്പിച്ച് സോഷ്യല്‍മീഡിയ; പ്രചരിച്ചത് ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍

Malayalilife
സംവിധായകന്‍ രാജ് കുമാര്‍ പെരിയസാമിക്കൊപ്പം മാലയിട്ട് നില്ക്കുന്ന സായ് പല്ലവിയുടെ ചിത്രം; നടി വിവാഹിതയായെന്ന തരത്തില്‍ വിവാഹ ഫോട്ടോ പ്രചരിപ്പിച്ച് സോഷ്യല്‍മീഡിയ; പ്രചരിച്ചത് ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍

സായി പല്ലവിയുടെ വ്യാജ വിവാഹ വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സായി പല്ലവി, തമിഴ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയെ  വിവാഹം കഴിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.കഴുത്തില്‍ പൂമാല അണിഞ്ഞ സായി പല്ലവിയുടെയും സംവിധായകന്‍ രാജ്കുമാറിന്റെയും ചിത്രങ്ങളാണ് വാര്‍ത്തകള്‍ക്കൊപ്പം പ്രചരിക്കുന്നത്.ചിത്രമെത്തിയതോടെ നിരവധി പേര്‍ താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

സായി പല്ലവി ഫാന്‍ഡം എന്ന ഫേസ്ബുക്ക് പേജിലാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്.  ഒടുവില്‍ സായി പല്ലവി വിവാഹിതയായി. പ്രണയത്തിന് നിറമില്ല എന്നത് സായി പല്ലവി തെളിയിക്കുകയും ചെയ്തു. സായി പല്ലവിക്ക് ആശംസകള്‍.  -ഇപ്രകാരമായിരുന്നു പൂജ ചടങ്ങില്‍ നിന്നുള്ള സായി പല്ലവിയുടെയും സംവിധായകന്റെയും ചിത്രത്തിന് സായി പല്ലവി ഫാന്‍ഡം പേജില്‍ വന്ന അടിക്കുറിപ്പ് 

എന്നാല്‍ സത്യാവസ്ഥ മറിച്ചാണ്. ശിവ കാര്‍ത്തികേയന്റെ 21-ാമത് സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ളതാണ് സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. കമല്‍ ഹാസന്‍  നിര്‍മിക്കുന്ന സിനിമയുടെ പൂജ ചടങ്ങിന്റെ ഭാഗമായാണ് സായി പല്ലവിയും സംവിധായകന്‍ രാജ്കുമാറും കഴുത്തില്‍ പൂമാല അണിഞ്ഞത്. പൂജ ചടങ്ങിനിടെ ഹാരം അണിയുന്നത് തെന്നിന്ത്യയില്‍ പതിവുള്ള കാര്യമാണ്.  സംഭവം വൈറലായതോടെ സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു വിവാഹ ചിത്രം അല്ലെന്നും, സിനിമയുടെ പൂജയുടെ ഭാഗമായുള്ളതാണെന്നും രാജ്കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ ഇതേ ചിത്രം സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി തന്നെ നേരത്തെ എക്സില്‍ (ട്വീറ്റ്) പങ്കുവച്ചിരുന്നു സായി പല്ലവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മെയ് ഒമ്പതിനാണ് രാജ്കുമാര്‍ ഈ ചിത്രം ട്വീറ്റ് ചെയ്തത്. സംവിധായകന്‍ പങ്കുവച്ച ചിത്രത്തില്‍ സംവിധായകന്റെ കയ്യില്‍ സിനിമയുടെ ക്ലാപ് ബോര്‍ഡും കാണാമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളില്‍ സംവിധായകന്റെ കയ്യിലിരിക്കുന്ന ക്ലാപ് ബോര്‍ഡിന്റെ ഭാഗം ക്രോപ് ചെയ്ത് മാറ്റിയിരുന്നു. 

അതേസമയം നാഗ ചൈതന്യയ്ക്കൊപ്പമുള്ള NC23 ആണ് സായിപല്ലവിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം . നേരത്തെ 2021ല്‍ പുറത്തിറങ്ങിയ  ലവ് സ്റ്റോറി  എന്ന സിനിമയില്‍ സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിച്ചെത്തിയിരുന്നു.

Read more topics: # സായി പല്ലവി
sai pallavi and rajkumar photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES