ഒരുപാട് സ്ത്രീകളുടെ പേരുമായി  ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു; ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്; എന്നാല്‍ അന്ന് ബിന്ദുവുമായി അടുപ്പം ഇല്ലായിരുന്നു; ബിന്ദുവിന്റെ ഭര്‍ത്താവ് ബിജുവിനോടായിരുന്നു സൗഹൃദം; ഇന്ന് ബിന്ദു ആണ് എനിക്കെല്ലാം; ആദ്യമായി ബിന്ദു പണിക്കരുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് സായ് കുമാര്‍

Malayalilife
 ഒരുപാട് സ്ത്രീകളുടെ പേരുമായി  ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു; ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്; എന്നാല്‍ അന്ന് ബിന്ദുവുമായി അടുപ്പം ഇല്ലായിരുന്നു; ബിന്ദുവിന്റെ ഭര്‍ത്താവ് ബിജുവിനോടായിരുന്നു സൗഹൃദം; ഇന്ന് ബിന്ദു ആണ് എനിക്കെല്ലാം; ആദ്യമായി ബിന്ദു പണിക്കരുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് സായ് കുമാര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കറും.നിരവധി ചിത്രങ്ങളിലൂടെ നായകനും വില്ലനുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങളില്‍ സായി കുമാര്‍ ചേക്കേറിയപ്പോള്‍ കോമഡി ശൈലികളും സീരിയസ് കഥാപാത്രങ്ങളും ചെയ്ത് ബിന്ദു പണിക്കരും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി.ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ ഇപ്പോള്‍ സെലക്റ്റീവായിരിക്കുകയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിന് പകരം അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രമേ ഇരുവരും ചെയ്യുന്നുള്ളൂ.

ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം 2009 ലാണ് സായി കുമാര്‍ ബിന്ദു പണിക്കറെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന് മുമ്പ് തന്നെ സായി കുമാറും ബിന്ദു പണിക്കറും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന രീതിയില്‍ ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഗോസിപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സായി കുമാര്‍. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആദ്യമായി സായ് കുമാര്‍ വിശേഷങ്ങള്‍ പങ്ക് വച്ചത്.

'ബിന്ദുവിന്റെ മാത്രമല്ല, നിരവധി സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. എന്നാല്‍ സത്യത്തില്‍ എനിക്കന്ന് അവളുമായി വലിയ അടുപ്പം ഇല്ല. ബിന്ദുവിന്റെ ഭര്‍ത്താവും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം'.ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറഞ്ഞു.

ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയെക്കുറിച്ചും അഭിമുഖത്തില്‍ സായ്കുമാര്‍ പറഞ്ഞു. ഡാന്‍സും പാട്ടുമാണ് അവള്‍ക്കിഷ്ടം. അവള്‍ ഇടയ്ക്കിടയ്ക്ക് ടിക്ടോക് ചെയ്യാറുണ്ട്. എന്റെയും ബിന്ദുവിന്റെയും സിനിമകളിലെ ഡയലോഗുകള്‍ ചേര്‍ത്തുളള ടിക്ടോക് നല്ലതാണെന്നു പലരും പറയാറുണ്ട്. അത് അവളുടെ സന്തോഷമാണ്.

സായ്കുമാറിന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ലൂസിഫറിലെ വര്‍മ്മ സാര്‍ എന്ന കഥാപാത്രം. ഈ സിനിമയിലേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ലൂസിഫറില്‍ അഭിനയിക്കാന്‍ വിളിക്കുന്ന സമയത്ത് ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ ഞാനത് ചെയ്യുന്നില്ലെന്നു തീരുമാനിച്ചു. ഇതറിഞ്ഞപ്പോള്‍ രാജു (പൃഥ്വിരാജ്) എന്നോടു സംസാരിച്ചു. നടക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അതാണ് ചേട്ടാ എന്റെ സിനിമയിലെ ക്യാരക്ടറെന്നും നമ്മള്‍ ഈ സിനിമ ചെയ്യുന്നൂവെന്നും പറഞ്ഞു ഫോണ്‍ വച്ചു. അങ്ങനെയാണ് ലൂസിഫറില്‍ അഭിനയിച്ചതെന്നും നടന്‍ പറയുന്നു.

sai kumar opens up about wife bindu panicker

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES