Latest News

'രണ്ടു ദിവസം മേക്കപ്പ് റൂമില്‍ ഒരേയിരിപ്പ് ഇരുന്നാണ് നമ്പി നാരായണനായി മാറിയത്; 90 കിലോ ഭാരം കൂട്ടിയതിന്റെ തെളിവ് എന്റെ വയറു കണ്ടാല്‍ മനസിലാകും; ഒരു ഗ്രാഫിക്‌സും കൂടാതെ എന്റെ രൂപ മാറ്റം നിങ്ങള്‍ക്ക് കാട്ടിത്തരികയാണ്; എനിക്ക് ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും'; റോക്കട്രി ദി നമ്പി ഇഫക്ടിന്റെ മേക്കോവര്‍ വിവരിച്ച് മാധവന്‍

Malayalilife
'രണ്ടു ദിവസം മേക്കപ്പ് റൂമില്‍ ഒരേയിരിപ്പ് ഇരുന്നാണ് നമ്പി നാരായണനായി മാറിയത്; 90 കിലോ ഭാരം കൂട്ടിയതിന്റെ തെളിവ് എന്റെ വയറു കണ്ടാല്‍ മനസിലാകും; ഒരു ഗ്രാഫിക്‌സും കൂടാതെ എന്റെ രൂപ മാറ്റം നിങ്ങള്‍ക്ക് കാട്ടിത്തരികയാണ്; എനിക്ക് ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും'; റോക്കട്രി ദി നമ്പി ഇഫക്ടിന്റെ മേക്കോവര്‍ വിവരിച്ച്     മാധവന്‍

ന്ത്യന്‍ രഷ്ട്രീയത്തെ പിടിച്ചുകലുക്കിയ ഐ.എസ് ആര്‍.ഒ ചാരക്കേസിന്റെ കഥ പറയുന്ന ചിത്രമാണ് റോക്കട്രി ദി നമ്പി ഇഫ്ക്ട്. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി തമിഴ് താരം മാധവന്‍ എത്തുന്ന ചിത്രത്തിന്റെ മേക്കോവറിനെ കുറിച്ച് വിവരിച്ച് ഇപ്പോള്‍ മാധവന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നമ്പി നാരായണന്റെ രൂപ സാദൃശ്യത്തിലേക്ക് എത്താന്‍ താനെടുത്ത കഷ്ടപ്പാടുകളും മേക്കപ്പും വിവരിച്ച് 14 ദിവസത്തെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മാധവന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഐ.എസ്.ആര്‍.ഓ ചാരക്കേസും നമ്പി രായാണന്റെ കാര്ഗ്രഹ വാസവും പറയുന്ന ചിത്രത്തില്‍ നമ്പി നാരായണനായി മാറാന്‍ മുടി നരപ്പിച്ചും താടി നീട്ടി വളര്‍ത്തിയും വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട് മാഡി. ആനന്ദ് മാഹാദേവന്റെ സംവിധാനത്തില്‍ ചിത്രം പുറത്തിങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നമ്പി നാരായണന്റെ രൂപസാദൃശ്യത്തിലേക്ക് എത്താന്‍ 96 കിലോ ആയി ശരീര ഭാരം വര്‍ദ്ധിപ്പിച്ച് വളരെയേറെ മേക്കോവറണാണ് മധവന്‍ നടത്തിയിരിക്കുന്നത്.

ആനന്ദ് മഹാദേവന്‍ സംവിധാനത്തില്‍ നിന്ന് വിട്ടു നിന്നതോടെ മാധവന്‍ തന്നെ സംവിധാനം ചെയ്ത് സിനിമ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സേനന്‍ സംവിധാനത്തില്‍ പങ്കുചേര്‍ന്നതോടെ റോക്കട്രി ദി നമ്പി ഇഫക്ട് ഷൂട്ടിങ് അതിവേഗത്തില്‍ പുരോഗമിച്ചിട്ടുണ്ട്.

പതിനാല് മണിക്കൂര്‍ നീണ്ട മേക്കപ്പില്‍ നമ്പി നാരായണെ ഒപ്പമിരുത്തിയാണ് മാധവന്‍ നമ്പിയുടെ മേക്കവോവറിലവേക്ക് എത്തിയത്. ഈ ചിത്രം മാധവന്‍ പങ്കുവച്ചതും ഏറെ ചര്‍ച്ചയായിരുന്നു.  പതിനാല് ദിവസം നീണ്ട കഷ്ടപ്പാടുകള്‍ വിവരിച്ചാണ് മാഡി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

'രണ്ടു ദിവസം മേക്കപ്പ്‌റൂമിലെ കസേരയില്‍ ഒറ്റയിരിപ്പ് ഇരുന്നാണ് നമ്പിയിലേക്ക് എത്തിയതെന്ന് നമ്പി ആയത്. നമ്പി നാരായണനെ പോലെ ശരീര ഭാരം ഉയര്‍ത്തിയിട്ടുണ്ട്. ചിരിക്കുമ്പോള്‍ എന്റെ വയര്‍ കുലുങ്ങുന്നത് വരെ കാണാന്‍ കഴിയും, നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുകയാണ് ഒരു ഗ്രാഫിക് സഹായവുമില്ലാതെ അദ്ദേഹമായി ഞാന്‍ മാറിയിട്ടുണ്ട്. എനിക്ക് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും -മാധവന്‍ പറയുന്നു.

നമ്പി നാരായണന്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കാരാഗ്രഹ പീഡനത്തിനും നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. അദ്ദേഹത്തെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം കുറ്റക്കാരാണെന്നും കോടതി പ്രസ്താവിക്കുകയും ചെയ്തു. നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചതും സിനിമയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

roketry the nambi effect madavan make over

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES