Latest News

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ വേഷത്തില്‍ തമിഴ് നടന്‍ മാധവന്‍; ഒരേ വേഷത്തില്‍ രണ്ടാളും സദസ്സിലെത്തിയപ്പോള്‍ ഞെട്ടി ആരാധകര്‍

Malayalilife
topbanner
 ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ വേഷത്തില്‍ തമിഴ് നടന്‍ മാധവന്‍; ഒരേ വേഷത്തില്‍ രണ്ടാളും സദസ്സിലെത്തിയപ്പോള്‍ ഞെട്ടി ആരാധകര്‍

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റോക്കറ്റ്റി; ദ നമ്പി ഇഫക്ട്. ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത് തമിഴ് സൂപ്പര്‍താരം മാധവനാണ്. അതേസമയം മാധവനും നമ്പി നാരായണനും ഒരേ വസ്ത്രം ധരിച്ച് സദസിലെത്തിയപ്പോള്‍ ഇതില്‍ ആരാണ് യഥാര്‍ഥ നമ്പിയെന്ന കണ്‍ഫ്യുഷനിലായിരിക്കയാണ് ആരാധകര്‍.

ചിത്രത്തിലെ നമ്പിയായ തന്റെ വേഷത്തിന്റെ ലുക്ക് മാധവന്‍ തന്നെയാണ് പുറത്തുവിട്ടത്. ഗംഭീരമേക്കോവറിലാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ നമ്പിയായി മാറിയിരിക്കുകയാണ് താരം. സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ കൗതുകമായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗംഭീര മേക്കോവറുള്ള ചിത്രമാണ് ഇത്. മാധവനും നമ്പി നാരായണനും ഒരേവേഷത്തില്‍ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഒറിജിനല്‍ ആരെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് മാധവന്റെ മാറ്റം. ഇതിനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന വിഡിയോയും ചിത്രത്തോടൊപ്പം മാധവന്‍ പങ്കുവെച്ചിരുന്നു.

ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുമെന്ന് ആദ്യം അറിയിച്ചതെങ്കിലും അദ്ദേഹം പിന്‍മാറിയതോടെ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തവും മാധവന്‍ ഏറ്റെടുക്കുകയായിരുന്നു. അതൊടെ മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയായി ഈ സിനിമ മാറിയിരിക്കയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചാരക്കേസില്‍ നടന്ന സംഭവങ്ങളൊക്കെ കൃത്യമായി പഠിച്ച ശേഷമാണ് മാധവന്‍ നമ്പിയായി മാറിയിരിക്കുന്നത്. മാധവന്‍ സിനിമയ്ക്കായി തനിക്കൊപ്പവും മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവര്‍ക്കൊപ്പം ഒരുപാട് സമയം ചിലവിട്ടതായി നമ്പി നാരായണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാധവന്‍ എന്റെ കഥ കേട്ടു. ആ സമയത്ത് ഞാന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധവന്‍ വ്യാകുലപ്പെട്ടു. അദ്ദേഹം എന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടു കഴിഞ്ഞുവെന്ന് അവസാനം എനിക്ക് മനസ്സിലായി. ഞാന്‍ സ്‌ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുകയാണ് എന്നും നമ്പി പറയുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്.  

Read more topics: # Nambi Narayanan,# Rocketry,# The Nambi effect
Nambi Narayanan Rocketry The Nambi Effect movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES