Latest News

സ്‌കൈ ബ്ലൂ നിറത്തിലുള്ള വേറിട്ട വസ്ത്രത്തില്‍ ഹോട്ടായി റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ട്; വെന്‍ യു ഗെറ്റ് ടു വെയര്‍ ആര്‍ട്ട്' എന്ന കുറിപ്പോടെ ചിത്രശലഭം പോലെ തോന്നും വിധത്തിലുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
 സ്‌കൈ ബ്ലൂ നിറത്തിലുള്ള വേറിട്ട വസ്ത്രത്തില്‍ ഹോട്ടായി റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ട്; വെന്‍ യു ഗെറ്റ് ടു വെയര്‍ ആര്‍ട്ട്' എന്ന കുറിപ്പോടെ ചിത്രശലഭം പോലെ തോന്നും വിധത്തിലുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് നടി

തു എന്ന ചിത്രത്തില്‍ കൂടി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. കുറച്ച സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ ഒട്ടുമിക്ക യുവ താരങ്ങള്‍ക്ക് ഒപ്പമെല്ലാം അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. ശക്തമായ കഥാപാത്രങ്ങളില്‍ കൂടി വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സംവിധായകന്‍ ആഷിക് അബുവിനെ ആണ് താരം വിവാഹം കഴിച്ചത്.

വിവാഹ ശേഷം കുറച്ച് നാളുകള്‍ താരം സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. തന്റെ നിലപാടുകള്‍ മുഖം നോക്കാതെ ആരുടേയും മുന്നില്‍ തുറന്ന് പറയുന്നത് കൊണ്ട് തന്നെ നിരവധി വിമര്‍ശകരും താരത്തിന് ഉണ്ടായിരുന്നു. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ഉള്ള വിവാദങ്ങളിലും താരം ഉള്‍പ്പെട്ടിരുന്നു. പല തരത്തില്‍ ഉള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന നിലപാടില്‍ ആയിരുന്നു റിമ.

മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചിത്രങ്ങള്‍ക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയര്‍ത്തിയ നടിമാരില്‍ ഒരാളുകൂടിയാണ് റിമ കല്ലിങ്കല്‍.സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചവരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. 12 വര്‍ഷത്തില്‍ അധികമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് താരം.

നായികനടിയായി മാത്രമല്ല കിട്ടുന്ന റോളുകളില്‍ എല്ലാം തിളങ്ങാന്‍ റിമ കല്ലിങ്കലിന് സാധിച്ചിട്ടുണ്ട്. അഭിനയം കൂടാതെ താരം ഏറെ ഇഷ്ടപ്പെടുന്ന ഡാന്‍സിലും കഴിവുകള്‍ തെളിയിച്ചിട്ടുള്ള റിമ സ്വന്തമായി കൊച്ചിയില്‍ ഒരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ മുഴുവനും റിമയുടെ വസ്ത്രത്തിലേക്കാണ് . വെന്‍ യു ഗെറ്റ് ടു വെയര്‍ ആര്‍ട്ട്' എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സ്‌കൈ ബ്ലൂ നിറത്തിലുള്ള വസ്ത്രമാണ് റിമ ധരിച്ചിരിക്കുന്നത്. ചിത്രശലഭത്തെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് വസ്ത്രത്തിന് ഒരുക്കിയിരിക്കുന്നത്. ഹുല്‍ മിശ്രയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ബേസില്‍ പൗലോയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

rima kallingal photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക