Latest News

പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ആവിശ്യമാണ്... നിശാന്തും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു; വിവാഹം നിശ്ചയം കഴിഞ്ഞ് 5 മാസം പിന്നിടുമ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച്  സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്

Malayalilife
പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ആവിശ്യമാണ്... നിശാന്തും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു; വിവാഹം നിശ്ചയം കഴിഞ്ഞ് 5 മാസം പിന്നിടുമ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച്  സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്

പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്ററുമായ സീമ വിനീത് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി കുറിപ്പ്. വിവാഹ നിശ്ചയം കഴിഞ്ഞ് 5 മാസം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച വിവരം സീമ തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

വിവാഹ നിശ്ചയം കഴിഞ്ഞ് 5 മാസം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച വിവരം സീമ തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു.

ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെസ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചുകൊണ്ട് ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്ത് വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു എന്നാണ് സീമ വിനീത് കുറിച്ചത്.

അഞ്ച് മാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ സീമ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഫോട്ടോ സഹിതം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ട്രാന്‍സ് കമ്യൂണിറ്റിയില്‍ സ്വപ്രയത്‌നം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത, സമൂഹത്തിന്റെ മുഴുവനും നിറഞ്ഞ കൈയ്യടി വാങ്ങിയ സീമ ആണായി ജനിച്ച് പെണ്ണായി മാറിയ താരം കൂടിയാണ്. സീമയുടെ വര്‍ഷപൂജയുടെ ചിത്രങ്ങള്‍ മുന്‍പ് ഏറെ വൈറല്‍ ആയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. 

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വര്‍ഷപൂജ നടത്തി താന്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. അടുത്തിടെ കൂടുതല്‍ ശസ്ത്രക്രിയയിലൂടെ പെണ്‍ഭാവങ്ങള്‍ സീമ വീണ്ടെടുക്കുകയും ചെയ്തു.കഷ്ടപ്പാടുകള്‍ക്കിടയിലൂടെയാണ് സ്ത്രീയാവുക എന്ന സ്വത്തം താരം നേടിയെടുക്കുന്നത്. സ്വന്തമായി ജോലി ചെയ്ത് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചും വിജയത്തിലേക്ക് ചുവടുറപ്പിക്കാന്‍ സീമയ്ക്ക് സാധിച്ചിരുന്നു.

Read more topics: # സീമ വിനീത്
relationship break seema vineeth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക