പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ തന്റെ അനുവാദം ചോദിക്കാതെയാണ് കമല്‍ഹാസന്‍ ചുംബിച്ചതെന്ന നടി രേഖയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കമല്‍ ഹാസന്‍ രേഖയോട് മാപ്പ് പറയണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രേഖ എത്തിയിരിക്കുകയാണ്. തന്റെ അഭിമുഖത്തിന്റെ പേരില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് രേഖ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്.
വിവാദത്തിലൂടെ പ്രശസ്തി നേടേണ്ട ആവശ്യം എനിക്കില്ല. പലരും എന്നോട് ഇതെക്കുറിച്ച് വിളിച്ച് ചോദിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു കാര്യമാണ്. ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ ആ രംഗം സിനിമയില്‍ നന്നായി വന്നു. വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല. സിനിമയും വെബ് സീരിസുമായി എനിക്ക് ഒരുപാട് ജോലികളുണ്ട് '' - രേഖ പറഞ്ഞു.
തമിഴ്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി സജീവമായ നടിയാണ് രേഖ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലെ ഒരു രംഗത്തില്‍ തന്റെ അനുവാദമില്ലാതെ നടന്‍ കമല്‍ഹാസന്‍ തന്നെ ചുംബിക്കുകയായിരുന്നുവെന്ന് രേഖ പറഞ്ഞിരുന്നു. പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആത്മഹത്യ ചെയ്യും മുമ്പ് രേഖയുടെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗമുണ്ട്.എന്നാല്‍ ഷൂട്ടിംഗിനിടയില്‍ ഇത്തരത്തിലൊരു ചുംബന രംഗമുണ്ടെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് രേഖ തുറന്നു പറഞ്ഞത്. രേഖയുടെ തുറന്നു പറച്ചില്‍