തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് രശ്മിക മന്ദാന. കന്നട ചിത്രം കിറുക്ക് പാര്‍ട്ടിയിലൂടെ അരങ്ങേറിയ രശ്മികയെ ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രമാണ് താരമാക്കിയത്. അല്ലു അര്‍ജുന്റെ പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രവും സാമി സാമി ഗാനവും രശ്മികയെ ഇന്ത്യയൊട്ടാകെ പ്രശസ്തയാക്കി.
ഇപ്പോഴിതാ തന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സായ് എന്ന യുവാവിന്റെ വിവാഹ ചടങ്ങിനെത്തിയ രശ്മികയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള ഡിസൈനര്‍ സാരിയുടുത്ത് അതിസുന്ദരിയായാണ് രശ്മിക കല്യാണത്തിനെത്തിയത്. താലികെട്ടിന് ശേഷം വേദിയിലെത്തി നവദമ്പതികളെ ആശംസിക്കാനെത്തിയ താരത്തിന്റെ കാലില്‍ വധുവരന്മാര്‍ അനുഗ്രഹം വാങ്ങുന്നതിന്റെ വീഡിയോയും വൈറലായി കഴിഞ്ഞു.
നവദമ്പതികളുടെ പെട്ടന്നുള്ള പ്രവൃത്തിയില്‍ അമ്പരന്ന രശ്മിക അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഒപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷമാണ് താരം മടങ്ങിയത്.
എന്നാല്‍ 27 വയസ് മാത്രം പ്രായമുള്ള രശ്മികയുടെ കാലില്‍ വീണ് നവദമ്പതികള്‍ അനുഗ്രഹം വാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് വീഡിയോ കണ്ട ചിലര്‍ പറഞ്ഞു.ആ ദമ്പതികള്‍ക്ക് രശ്മികയേക്കാള്‍ പ്രായം കുറവാണെന്നും അതിനാല്‍ ഒരു മൂത്ത സഹോദരി എന്ന നിലയിലാണ് അനുഗ്രഹം വാങ്ങിയതെന്നുമാണ് ആരാധകര്‍ വാദിക്കുന്നത്.