'മനോഹരമായ സ്ഥലം, രുചികരമായ ഭക്ഷണം, നല്ല ആളുകള്‍'; കൊച്ചിയില്‍  രശ്മിക മന്ദാനയ്ക്ക് പ്രിയപ്പെട്ട ഇടം; നടിയുടെ പോസ്റ്റ് ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 'മനോഹരമായ സ്ഥലം, രുചികരമായ ഭക്ഷണം, നല്ല ആളുകള്‍'; കൊച്ചിയില്‍  രശ്മിക മന്ദാനയ്ക്ക് പ്രിയപ്പെട്ട ഇടം; നടിയുടെ പോസ്റ്റ് ശ്രദ്ധേയമാകുമ്പോള്‍

ന്നഡ സിനിമയിലൂടെ വന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ ശ്രദ്ധേയയായ നടിയാണ് രശ്മിക മന്ദാന..കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രശ്മിക കേരളത്തിലായിരുന്നു യാത്രയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളാണ് നടിയുടെ പോസ്റ്റില്‍ നിറയുന്നത്.

താരം യാത്ര ചെയ്യുന്നതിന്റെയും ഭക്ഷണ സാധനങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. യാത്രകളില്‍ ഇഷ്ടപ്പെട്ട ഒട്ടുമിക്ക വിഭവങ്ങളും താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രശ്മിക കേരളത്തിലായിരുന്നു യാത്ര. കേരളത്തിലെ രശ്മികയുടെ ഇഷ്ടപ്പെട്ട വിഭവത്തെ കുറിച്ചാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യ എന്ന റെസ്റ്റോറന്റിലാണ് താരം പോയത്. തനിക്ക് അവിടെ നിന്നും ഇഷ്ടപ്പെ്ട്ട ഭക്ഷണങ്ങളെ കുറിച്ചും ഇന്‍സ്റ്റ??ഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'കുറച്ച് ദിവസമായി ഞാന്‍ കൊച്ചിയില്‍ ആയിരുന്നു. അവിടെയുള്ള ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയില്‍ പോയിരുന്നു. അവിടത്തെ ഫ്രഞ്ച് ടോസ്റ്റ് ഏറെ രുചികരമായിരുന്നു. കൂടാതെ, പതിവു പോലെ കോഫിയും ഉണ്ടായിരുന്നു

നിങ്ങള്‍ക്ക് എന്നെ പോലെ സ്‌ട്രോങ് ആയിട്ടുള്ള കോഫി ഇഷ്ടമില്ലെങ്കില്‍ 20ml കാപ്പുച്ചിനോയ്ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, മധുരമുള്ള ആളുകള്‍... ഇനി മുതല്‍ ഞാന്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ നല്ല ഭക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, അതിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ കുറിയ്ക്കും. നിങ്ങള്‍ ആ ന?ഗരത്തിലാണെങ്കില്‍ അത് ട്രൈ ചെയ്യാമെന്നാണ് രശ്മിക കുറിച്ചത്.

സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലാണ് രശ്മികയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. പുഷ്പ 2, ചാവാ, സിക്കന്ദര്‍, കുബേര തുടങ്ങിയ ചിത്രങ്ങളാണ് പുറത്ത് വരാനുള്ളത്.

 

rashmika mandanna KOCHI food

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES