ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി...ഓലത്തുമ്പത്താടാന്‍ വാ...ജഗദീഷിന് മുമ്പില്‍ ഗാനമാലപിച്ച് രമേശ് പിഷാരടി; സോഷ്യല്‍മീഡിയയില്‍ പിഷാരടി വീഡിയോ പങ്ക് വച്ചതോടെ കമന്റുകളുടെ പെരുമഴ 

Malayalilife
topbanner
ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി...ഓലത്തുമ്പത്താടാന്‍ വാ...ജഗദീഷിന് മുമ്പില്‍ ഗാനമാലപിച്ച് രമേശ് പിഷാരടി; സോഷ്യല്‍മീഡിയയില്‍ പിഷാരടി വീഡിയോ പങ്ക് വച്ചതോടെ കമന്റുകളുടെ പെരുമഴ 

ലയാള സിനിമയിലെ സജീവസാന്നിധ്യമാണ് ജഗദീഷ്. ഒരു നടന്‍ എന്നതിനപ്പുറത്തേക്ക് ഒരു മികച്ച അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.അഭിനേതാവ്, അവതാരകന്‍, അധ്യാപകന്‍ എന്നതിനൊക്കെ അപ്പുറം ഒരു ഗായകന്‍ എന്ന നിലയില്‍ കൂടി ശ്രദ്ധിക്കെപ്പെട്ടിട്ടുള്ളയാണ് നടന്‍ ജഗദീഷ്. 
.ടിവി റിയാലിറ്റി ഷോകളില്‍ ജഗദീഷ് പാടിയ പാട്ടുകളില്‍ പലതും വൈറല്‍ ആയിട്ടുണ്ട്.മിമിക്രി താരങ്ങളും ട്രോളന്മാരും ഏറ്റെടുത്തിട്ടുള്ളത് കൂടിയാണ് ജഗദീഷിന്റെ പാട്ടുകള്‍. രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജഗദീഷിന്റെ പാട്ടിനെ അനുകരിച്ചും ട്രോളിയും വേദികളില്‍ ചിരിപടര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ജഗദീഷിന് മുന്നില്‍ നിന്ന് തന്നെ ഒരു ഗാനം ആലപിച്ചിരിക്കുകയാണ് രമേശ് പിഷാരടി. 

രമേശ് പിഷാരടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പങ്കുവച്ചത്. അതും ജഗദീഷേട്ടന്റെ മുന്നില്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. ഒരു കിളി ഇരുകിളി മുക്കിളി നാക്കിളിഎന്ന് തുടങ്ങുന്ന മനു അങ്കിള്‍ സിനിമയിലെ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനമാണ് രമേശ് പിഷാരടി പാടിയിരിക്കുന്നത്. മഴവില്‍ മനോരമയിലെ പണം തരും പടംഎന്ന ഷോയുടെ വേദിയിലായിരുന്നു ഗാനം.

ജഗദീഷിന് മുന്നില്‍ പിഷാരടി പാടുന്നത് ആരാധകരും രസകരമായാണ് എടുത്തിരിക്കുന്നത്.ഇത്രേം ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രേ കണ്ടിട്ടുള്ളെന്നാണ് കമന്റ് മുതല്‍ അണ്ണന്‍ സൊഡക്ക് മേലെ പാടിയാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളു, ജഗദീഷേട്ടന് മൈക്ക് കൊടുത്താല്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ പോയേനെ അങ്ങനെ പോകുന്നു  കമന്റുകള്‍

 

ramesh pisharody singing

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES