താനും ഭാര്യ രത്‌നയും തമ്മില്‍ വഴക്കുകള്‍ പതിവ്; തന്നെ ഭാര്യ അടിക്കുന്നത് അച്ഛന്‍ വരെ കണ്ടിട്ടുണ്ട്; വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ്മ

Malayalilife
 താനും ഭാര്യ രത്‌നയും തമ്മില്‍ വഴക്കുകള്‍ പതിവ്; തന്നെ ഭാര്യ അടിക്കുന്നത് അച്ഛന്‍ വരെ കണ്ടിട്ടുണ്ട്; വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ്മ

ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സംവിധായകന്‍ എന്നതിനേക്കാളുപരി എഴുത്തുകാരന്‍, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ സംവിധായകന്‍ പങ്ക് വച്ചതാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഭാര്യ രത്നയും താനും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. അരിശംപൂണ്ട് ഭാര്യ പലതവണ അലറിവിളിക്കുകയും വഴക്കുപറയുകയും ചെയ്യുമായിരുന്നു. എത്ര അലറി വിളിച്ചാലും ഞാന്‍ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേള്‍ക്കാത്ത ഭാവത്തിലാണ് നില്‍ക്കുക.

ഒട്ടും സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവും. ഒരുദിവസം വഴക്കിട്ട് ഇറങ്ങിപോയ ഞാന്‍ കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് വീട്ടില്‍ തിരികെ എത്തിയത്. ഉടന്‍ ഭാര്യ എന്നെ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തു. എന്നാല്‍ പതിവുപോലെ ഞാന്‍ മൗനം പാലിച്ചുനിന്നതു കണ്ടപ്പോള്‍ രത്നയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. അവര്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരില്‍ ചേര്‍ത്ത് നിറുത്തി അടിക്കുകയും ചെയ്തു. തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛന്‍ വരെ കണ്ടിട്ടുണ്ടെന്ന് രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കി. 

അതേസമയം എന്നും വിവാദങ്ങളുടെ നായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ ഒരു നടിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ram gopal varma about his divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES