സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനുമെതിരെ നടത്തിയ മോശം പരാമര്‍ശത്തിലാണ് കേസ്. സിനിമാ പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ആര്‍ജിവി പ്രചരിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിന്മേലാണ് കേസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് വ്യൂഹത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രചരിപ്പിച്ചത്.
ഐടി ആക്ട് പ്രകാരമാണ് കേസ്. 'വ്യൂഹം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായായിരുന്നു റാം ഗോപാല്‍ വര്‍മ സോഷ്യല്‍ മാഡിയയിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും മോശം പരാമര്‍ശം നടത്തിയതും.
2019ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെ (എന്‍ടിആര്‍) വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു.
അതേസമയം, തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആര്‍ രാഷ്ട്രീയം മറ്റൊരു വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ചില രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കൂടി അടങ്ങിയ ചിത്രമാകും വ്യൂഹം എന്നാണ് സൂചന.
വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പത്‌നി വൈ.എസ് ഭാരതിയുടെ വേഷമാണ് 'വ്യൂഹം' സിനിമയില്‍ മാനസ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്നത്. ജഗന്‍ മോഹനായാണ് അജ്മല്‍ വേഷമിടുന്നത്. സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.