Latest News

പുത്തന്‍ വാഹനം സ്വന്തമാക്കി നടി രജിഷ വിജയന്‍; താരത്തിന്റെ പുതിയ സാരഥി ഇനി സെല്‍റ്റോസ് എസ്യുവി

Malayalilife
പുത്തന്‍ വാഹനം സ്വന്തമാക്കി നടി രജിഷ വിജയന്‍; താരത്തിന്റെ പുതിയ സാരഥി ഇനി സെല്‍റ്റോസ് എസ്യുവി

ഭിനയത്തികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് രജീഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ നായികയാണ്. നാലു ചിത്രങ്ങള്‍ മാത്രമേ രജിഷയുടേതായി പുറത്തിറങ്ങിയിട്ടുള്ളെങ്കിലും നിരവധി ആരാധകരാണ് രജീഷയ്ക്കുള്ളത്. ഇപ്പോള്‍ തമിഴകത്തേയ്്ക്ക് അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് താരം. 

താരം പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.  സെല്‍റ്റോസ് എസ്യുവിയാണ് താരം സ്വന്തമാക്കിയത്.സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനാണ് രജീഷ വാങ്ങിയത്. സെല്‍ റ്റോസ് ഇന്ത്യന്‍ വിപണിയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞ വേളയിലാണ് അവര്‍ സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയത്.കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയന്‍ ഏറ്റുവാങ്ങിയത്. അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള കാര്‍ ആണ് താരം സ്വന്തമാക്കിയത്. 

സെല്‍റ്റോസ് എക്സ്ലൈന്‍ കണ്‍്ര്രെസപ് അടിസ്ഥാനമാക്കിയാണ് സെല്‍റ്റോസ് ആനിവേഴ്സറി എഡിഷന്‍ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാന്‍ഡ് ആപ്പ് ആണ് രജിഷയുടെ ഏറ്റവുമൊടുവിലായി റിലീസായ ചിത്രം. ലവ് , ഖൊ ഖൊ തുടങ്ങിയവയാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

Read more topics: # rajisha vijayan,# new car
rajisha vijayan new car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES