ആദ്യ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡ് നേടിയ രജീഷ വിജയന്റെ പുതിയ ചിത്രം ജൂണിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. ഈ ചിത്രത്തിലൂടെ രജിഷയുടെ കിടിലന്‍ തിരിച്ചുവരവായിരിക്കുന്ന എന്നാണ് ആരാധകരുടെ അഭിപ്രായം. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബുവാണ്.
'ഉയരും' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. അനു എലിസബത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഇഫ്തിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗൗരിയാണ്. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴുവയസ്സു മുതല്‍ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു കാലത്തെ പ്രണയമാണ് കാണിക്കുന്നത്.
അഹമ്മദ് കബിറിന് പുറമെ, ലിബിന്‍ വര്‍ഗീസും ജീവന്‍ ബേബി മാത്യൂവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, അശ്വതി, അര്‍ജുന്‍ അശോക് എന്നിവരാണ് ജൂണിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഫെബ്രുവരി റിലീസായി തീയറ്ററില്‍ എത്തും.