Latest News

എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്;കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല; കാലുകളോടൊപ്പം.; രജനിക്കെതിരായ വിമര്‍ശനത്തില്‍ കുറിപ്പുമായി ഹരീഷ് പേരടി; യോഗിയുടെ കാലില്‍ വീണ രജനികാന്തിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍

Malayalilife
എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്;കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല; കാലുകളോടൊപ്പം.; രജനിക്കെതിരായ വിമര്‍ശനത്തില്‍ കുറിപ്പുമായി ഹരീഷ് പേരടി; യോഗിയുടെ കാലില്‍ വീണ രജനികാന്തിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍

ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.രജനികാന്തിന്റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ ഉപചാര പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.


ഹരീഷ് പേരടിയുടെ കുറിപ്പ് 

മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയ്യും കാലും...ചെറിയ കുട്ടികള്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്...ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസര്‍ജ്ജ്യം കഴുകി കളയുന്നതും..വ്യക്തിത്വം രൂപപെടുന്നതില്‍ കാലുകള്‍ക്ക് കൈകളെക്കാള്‍ കുറച്ച് മൂപ്പ് കൂടുതലാണ് ...ഭൂമിയില്‍ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്...എന്തായാലും കൈ കുലക്കണമോ,കാലില്‍ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്...ഞാന്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേര്‍...കെ.ടി.സാര്‍,കുളൂര്‍മാഷ്,മധുമാസ്റ്റര്‍,മമ്മുക്ക,ലാലേട്ടന്‍,തിലകന്‍ ചേട്ടന്‍,നെടുമുടി വേണുചേട്ടന്‍,മാമുക്കോയസാര്‍,ഭരത് ഗോപിസാര്‍ അങ്ങിനെ കുറെ പേരുണ്ട്..

ഇതില്‍ അറിയപ്പെടാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്...ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്...ഇത് സത്യമാണ്...കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം..

ജനങ്ങളുടെ 'കാലില്‍ തൊട്ട് വണങ്ങല്‍' പ്രവണതയ്‌ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതാണ് വിമര്‍ശനത്തിന് പ്രധാന കാരണം.
രജനികാന്തിന്റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'കാലാ' എന്ന ചിത്രത്തില്‍ വില്ലനായ നാനാപടേകര്‍ അവതരിപ്പിച്ച ഹരിദാദ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്റെ കാല്‍തൊട്ട് വണങ്ങുന്ന ശൈലിക്കെതിരെ 'നമസ്‌തേ' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തിരുത്തുന്ന രജനിയുടെ രംഗം ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു.

>അതേസമയം, സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും പുരോഗമന ചിന്താഗതി ഉയര്‍ത്തിപ്പിടിക്കുന്ന നടന്‍ കമല്‍ഹാസന്റെ ഒരു പഴയ പ്രസംഗത്തിന്റെ ഭാഗങ്ങളും രജനിക്കെതിരായ ആയുധമായി സൈബര്‍ ഇടങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.

നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിയാര്‍ ഒരു ദൈവത്തെ കണ്‍മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയാല്‍, കൈകൊടുത്ത് വരവേല്‍ക്കും പക്ഷെ അവരുടെ മുന്‍പില്‍ കുമ്പിടില്ല' എന്ന കമലിന്റെ വാക്കുകളാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.

 'ജയിലര്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തര്‍പ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.
കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദര്‍ശനം നടത്തിയിരുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഋഷികേശില്‍ ദയാനന്ദ സ്വാമി ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ജയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം. സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

 

rajanikanth touches yogi adityanaths

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES