Latest News

കുടുംബ വഴക്ക്; അച്ഛന്‍ നല്‍കിയ പരാതിയില്‍ നടന്‍ മഞ്ചു മനോജ് അറസ്റ്റില്‍;  നടനെ അറസ്റ്റ് ചെയ്തത് തിരുപ്പതിയിലെ വീട്ടില്‍ നിന്ന്

Malayalilife
 കുടുംബ വഴക്ക്; അച്ഛന്‍ നല്‍കിയ പരാതിയില്‍ നടന്‍ മഞ്ചു മനോജ് അറസ്റ്റില്‍;  നടനെ അറസ്റ്റ് ചെയ്തത് തിരുപ്പതിയിലെ വീട്ടില്‍ നിന്ന്

കുടുംബ വഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ തെലുങ്ക് നടന്‍ മഞ്ചു മനോജ് അറസ്റ്റില്‍. തിരുപ്പതി പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപ്പതിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛന്‍ മോഹന്‍ ബാബു നല്‍കിയ കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മില്‍ സ്വത്തു വിഭജനത്തെ ചൊല്ലി മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

തെലുങ്ക് സിനിമയിലെ മുതിര്‍ന്ന താരമാണ് മോഹന്‍ ബാബു. 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. മലയാളത്തില്‍ വന്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കില്‍ മോഹന്‍ബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്.

മോഹന്‍ ബാബുവും ഇളയമകന്‍ മഞ്ചു മനോജും അടുത്തിടെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി എല്ലാവരുമറിഞ്ഞത്. പലപ്പോഴും മനോജ് കുടുംബത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ ചര്‍ച്ചയാകാറുമുണ്ടായിരുന്നു.

manju manoj arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES