25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ പൊലീസ് യൂണിഫോമില്‍; മുരുകദോസ് രജിനാകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ദര്‍ബാര്‍ ചിത്രീകരണം പുരോഗമിക്കുന്നു; നയന്‍സിനൊപ്പം രജനി പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം വൈറല്‍ 

Malayalilife
 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ പൊലീസ് യൂണിഫോമില്‍; മുരുകദോസ് രജിനാകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ദര്‍ബാര്‍ ചിത്രീകരണം പുരോഗമിക്കുന്നു; നയന്‍സിനൊപ്പം രജനി പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം വൈറല്‍ 

പേട്ടയ്ക്ക് ശേഷം ഒരുങ്ങുന്ന രജനികാന്ത് ചിത്രമാണ് ദര്‍ബാര്‍. ഏ.ആര്‍ മുരുഗദോസ്- രജനികാന്ത്- നയന്‍താര ടീം ഒരുമിക്കുന്ന 'ദര്‍ബാര്‍'. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നയാന്‍താരയും രജനിയും ഒന്നിക്കുന്ന ദര്‍ബാറി'ന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയും രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് യൂണിഫോമിലാണ് രജനികാന്ത് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്ലുക്ക്. രജനികാന്തും എ.ആര്‍ മുരുഗദോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് 'ദര്‍ബാര്‍'. 'പേട്ട' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്.

ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. 'ചന്ദ്രമുഖി', 'കുശേലന്‍', 'ശിവജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

rajanikanth darbar movie location pics viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES