തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് റാഷി ഖന്ന. സിനിമയ്ക്ക് പുറമെ ഒടിടി സീരീസുകളിലും റാഷി കയ്യടി നേടുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റാഷി ഖന്ന പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
തന്റെ കരിയറില്‍ നേരിട്ട ഏറ്റവും മോശം വിമര്‍ശനം എന്തായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റാഷി ഖന്ന. തെന്നിന്ത്യന്‍ സിനിമയിലെ തന്റെ തുടക്കകാലം ഓര്‍ത്തു കൊണ്ടായിരുന്നു റാഷിയുടെ പ്രതികരണം. ''എന്റെ ഭാരത്തെ ചൊല്ലിയുള്ളത് തന്നെയാണഅ. തുടക്കകാലത്ത് സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു. പക്ഷെ ഞാന്‍ ഒന്നും എതിര്‍ത്ത് പറഞ്ഞിരുന്നില്ല.
കാരണം മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് വലിപ്പം കൂടുതലായിരുന്നു. പിന്നീട് ഞാന്‍ ഫിറ്റായി. അതുപക്ഷെ ആരേയും സന്തോഷിപ്പിക്കാനല്ല. എന്റെ ജോലി ്അത് ആവശ്യപ്പെടുന്നതിനാലാണ്. ഓണ്‍ലൈനിലും അല്ലാതെയും ഞാന്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ട്. സത്യത്തില്‍ അതൊന്നും ഞാന്‍ ഗൗനിച്ചിരുന്നില്ല'' എന്നാണ് റാഷി പറഞ്ഞത്.
എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അതൊന്നും ആര്‍ക്കും അറിയില്ല. അവര്‍ സ്‌ക്രീനില്‍ കാണുന്നതേ കാണൂ. അവരെ കുറ്റം പറയാനാകില്ല. തുടക്കത്തില്‍ എന്നെ ഇതൊക്കെ ബാധിച്ചിരുന്നു. പക്ഷെ ഞാന്‍ ആത്മീയതയില്‍ താല്‍പര്യമുള്ളയാളാണ്. അതിനാല്‍ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ സാധിച്ചു' എന്നായിരുന്നു റാഷി ഖന്ന പറഞ്ഞത്.
യോദ്ധ, അരണ്‍മനൈ 4, മേതാവി എന്നീ സിനിമകളാണ് റാഷിയുടേതായി അണിയറയിലുള്ളത്. ഈയ്യടുത്തിറങ്ങിയ രുദ്ര, ഫര്‍സി എന്നീ സീരീസുകളിലെ റാഷിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു