റോഡില്‍ ചവറുള്ളേടത്തോളം കാലം ഞാന്‍ എന്റെ വീട്ടില്‍ അരിവയ്ക്കും; ഇന്ന് ആക്രിക്കച്ചവടമാണ് തൊഴില്‍; തുറന്ന് പറഞ്ഞ് നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത്

Malayalilife
റോഡില്‍ ചവറുള്ളേടത്തോളം കാലം ഞാന്‍ എന്റെ വീട്ടില്‍ അരിവയ്ക്കും; ഇന്ന് ആക്രിക്കച്ചവടമാണ് തൊഴില്‍; തുറന്ന് പറഞ്ഞ്  നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത്

ടുത്തിടെയാണ് സാന്റാക്രൂസ് എന്ന ചിത്രം  റിലീസ് ചെയ്തത്.  ചിത്രം തിയേറ്ററുകളില്‍ എത്തി  ഒരാഴ്ച  പിന്നിടുമ്പോൾ പ്രേക്ഷകര്‍ കുറയുന്നതിന്റെ ആശങ്ക പ്രേക്ഷകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ്  നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത്. അദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഇനിയൊരു സിനിമ നിര്‍മിക്കുമോ എന്ന് ചോദിച്ചാല്‍, ഇല്ലെന്ന് പറയുന്നില്ലെന്നും എന്നാല്‍ ഇനി രണ്ടാമതൊന്ന് ആലോചിക്കുമെന്നും  പറഞ്ഞു.

ഈ അവസ്ഥ തുടരുകയാണെങ്കില്‍ എന്തിനാണ് നിര്‍മിക്കുന്നത്. ഷേണായീസ്, ലക്ഷ്മണ തീയേറ്ററുകള്‍ക്ക് സമീപം കപ്പലണ്ടി വിറ്റു ജീവിച്ച ഒരാളാണ് ഞാന്‍. എനിക്ക് വെറും നാലാം ക്ലാസു മാത്രമേ വിദ്യാഭ്യാസമുള്ളൂ. എന്റെ വീട്ടില്‍ ഞാനായിരുന്നു മൂത്ത മകന്‍. 100 രൂപയ്ക്ക് കപ്പലണ്ടി വിറ്റാല്‍ എട്ട് രൂപയാണ് അന്ന് കമ്മീഷന്‍ ലഭിച്ചിരുന്നത്. അതുകൊണ്ട് കുടുംബം പോറ്റിയ ഒരാളാണ് ഞാന്‍. അന്നത്തെ കാലത്ത് തീയേറ്ററുകളിലെ ആള്‍ക്കൂട്ടവും ആര്‍പ്പുവിളിയും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതാണ് ഒരു സിനിമ നിര്‍മിക്കാന്‍ എനിക്ക് പ്രചോദനമായത്.


ഇന്ന് ആക്രിക്കച്ചവടമാണ് തൊഴില്‍. ചെറുതായി തുടങ്ങി, ഇന്ന് പത്ത് പതിനഞ്ച് പേര്‍ക്ക് ജോലി നല്‍കുന്നു. സിനിമയില്‍ നിന്ന് ലാഭമൊന്നുമില്ലെങ്കിലും സാരമില്ല. പരാജയവും വിജയവും ഒരുപാട് കണ്ടതാണ്. റോഡില്‍ ചവറുള്ളേടത്തോളം കാലം ഞാന്‍ എന്റെ വീട്ടില്‍ അരിവയ്ക്കും. പക്ഷേ തിയേറ്ററുടമകളുടെ അവസ്ഥ അതല്ല. എല്ലാവര്‍ക്കും ഞാന്‍ ജീവിക്കുന്ന പോലെ ജീവിക്കാനാകില്ല. അത് മാത്രമാണ് എന്റെ ആശങ്ക. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. ഇപ്പോഴും പറയുന്നു, ഒടിടി നല്ലതാണ്. പക്ഷേ സിനിമയ്ക്ക് തീയേറ്ററില്‍ ശ്വസിക്കാന്‍ ഒരു സമയം നല്‍കണമെന്നാണ് അഭിപ്രായം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Read more topics: # producer raju gopi ,# words goes viral
producer raju gopi words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES