Latest News

ശാന്തമായി ഒഴുകുന്ന പ്രണയാര്‍ദ്ര ഗാനത്തിന് റൊമാന്റിക് ചുവടുവകളുമായി നിക്കും പ്രിയങ്കയും; പച്ചവിരിച്ച ഇറ്റലിയാന്‍ താഴ്വരകളില്‍ സൂര്യസ്തമായ സമയത്ത് പ്രണയാര്‍ദ്രരായി ബോളിവുഡ് ദമ്പതികള്‍; വീഡിയോ

Malayalilife
ശാന്തമായി ഒഴുകുന്ന പ്രണയാര്‍ദ്ര ഗാനത്തിന് റൊമാന്റിക് ചുവടുവകളുമായി നിക്കും പ്രിയങ്കയും; പച്ചവിരിച്ച ഇറ്റലിയാന്‍ താഴ്വരകളില്‍ സൂര്യസ്തമായ സമയത്ത് പ്രണയാര്‍ദ്രരായി ബോളിവുഡ് ദമ്പതികള്‍; വീഡിയോ

രാധകരുടെ പ്രിയ താരങ്ങളാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക് ജോനാസും ഇറ്റലിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു റൊമാന്റിക് വീഡിയോയാണ്.

ശാന്താമായി ഒഴുകുന്ന പ്രണയാര്‍ദ്ര ഗാനത്തിന് റൊമാന്റിക് ചുവടുവകള്‍ വക്കുന്ന നിക്കും പ്രിയങ്കയുമാണ് വീഡിയോയില്‍ ഉള്ളത്.പച്ചവിരിച്ച ഇറ്റലിയാന്‍ താഴ്് വരകളില്‍ സൂര്യസ്തമായ സമയത്ത് റൊമാന്റിക് ഡാന്‍സ് ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലായിക്കഴിഞ്ഞു.. നിക് ജോനാസ് തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തത്. ഇരുവരുടെയും പ്രണയം എന്നും ഇതുപോലെ തന്നെ നിലനില്‍ക്കട്ടെ എന്ന കമന്റുമായി നിരവധി പേര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

നേരത്തെ പ്രിയങ്കയുടെ പാചക പരീക്ഷണത്തിന്റെ വിഡിയോയും നിക് ജോനാസ് പങ്കുവച്ചിരുന്നു.. കഴിഞ്ഞ വര്‍ഷം ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.;

priyanka chopra and nick jonas romantic dance video viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക