Latest News

നിക് ഞാന്‍ നിന്നെ സ്നേഹിക്കുന്നു; ഞാനും നമ്മുടെ മകള്‍ മാള്‍ട്ടിയും ഭാഗ്യവതികളാണ്'; ഫാദേഴ്‌സ് ഡേയില്‍ മകള്‍ക്കൊപ്പം ചിലവഴിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം പങ്ക് വച്ച്   കുറിപ്പുമായി പ്രിയങ്ക ചോപ്ര 

Malayalilife
 നിക് ഞാന്‍ നിന്നെ സ്നേഹിക്കുന്നു; ഞാനും നമ്മുടെ മകള്‍ മാള്‍ട്ടിയും ഭാഗ്യവതികളാണ്'; ഫാദേഴ്‌സ് ഡേയില്‍ മകള്‍ക്കൊപ്പം ചിലവഴിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം പങ്ക് വച്ച്   കുറിപ്പുമായി പ്രിയങ്ക ചോപ്ര 

ഫാദേഴ്സ് ഡേയില്‍ ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. മകള്‍ മാള്‍ട്ടി മേരിക്കൊപ്പം സമയം ചെലവഴിക്കുന്ന  നിക്കിന്റെ ചിത്രത്തോടൊപ്പമായിരുന്നു പ്രിയങ്ക കുറിപ്പ് പങ്കുവെച്ചത്. ഒപ്പം നിക്കിന്റെ പിതാവ് പോള്‍ കെവിന്‍ ജോനാസിന്റെയും പ്രിയങ്കയുടെ മാതാപിതാക്കളായ മധു ചോപ്രയുടെയും അശോക് ചോപ്രയുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

'അച്ഛനാണ് നിന്റെ ഏറ്റവും വലിയ ചാഗപ്യന്‍. നീ വിജയിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നയാള്‍. നിന്റെ കണ്ണീര്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ക്കും. അദ്ദേഹം ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല. നിന്റെ സന്തോഷമാണ് നിന്റെ പിതാവിന്റെയും സന്തോഷം. അച്ഛനെന്നോ പപ്പയെന്നോ ഡാഡിയെന്നോ ഇങ്ങനെ എന്തൊക്കെ വിളിച്ചാലും നീയാണ് അദ്ദേഹത്തിന്റെ ജീവന്‍. നിക് ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റേതായി തീര്‍ന്നതിനു നന്ദി. ഞാനും നമ്മുടെ മകള്‍ മാള്‍ട്ടിയും ഭാഗ്യവതികളാണ്' . ലവ് യു പിതൃദിനാശംസകള്‍. പ്രിയങ്ക കുറിച്ചു. 

പ്രിയങ്കയുടെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. തന്റെ പിതാവിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പ്രിയങ്ക കുറിച്ചു. സാധിക്കുമെങ്കില്‍ എല്ലാവരും തങ്ങളുടെ പിതാവിനെ ഒന്നു കെട്ടിപ്പിടിച്ചു ചുംബിക്കണമെന്നും മക്കളുടെ സന്തോഷത്തിനു വേണ്ടി അവര്‍ എന്തും ചെയ്യുന്നവരാണെന്നും പ്രിയങ്ക കുറിപ്പിലൂടെ പറഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

priyanka chopra FATHERS DAY note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES