Latest News

ഒരു വിശ്വാസി 41 ദിവസം വൃതം എടുക്കണം; ഒരു സ്ത്രിയ്ക്ക് ഇതെങ്ങനെ സാധ്യമാകും; ശബരിമല യുവതി പ്രവേശനത്തെ തള്ളി നടി പ്രിയാ പ്രകാശ് വാര്യര്‍; തുല്യത്യ്ക്ക വേണ്ടി പോരാടാന്‍ മറ്റനേകം കാര്യങ്ങളുണ്ടെന്നും താരം; പൃഥ്വിയ്ക്ക് പിന്നാലെ ശബരിമല ചര്‍ച്ചയാക്കി കണ്ണിറുക്കല്‍ താരവും

Malayalilife
 ഒരു വിശ്വാസി 41 ദിവസം വൃതം എടുക്കണം; ഒരു സ്ത്രിയ്ക്ക് ഇതെങ്ങനെ സാധ്യമാകും; ശബരിമല യുവതി പ്രവേശനത്തെ തള്ളി നടി പ്രിയാ പ്രകാശ് വാര്യര്‍; തുല്യത്യ്ക്ക വേണ്ടി പോരാടാന്‍ മറ്റനേകം കാര്യങ്ങളുണ്ടെന്നും താരം; പൃഥ്വിയ്ക്ക് പിന്നാലെ ശബരിമല ചര്‍ച്ചയാക്കി കണ്ണിറുക്കല്‍ താരവും

ബരിമല യുവതി പ്രവേശന വിഷയത്തില്‍ തുറന്ന പ്രതികരണം രേഖപ്പെടുത്തി നടി പ്രിയാ പ്രകാശ് വാര്യര്‍ . ശബരിമലയിലെ യുവതിപ്രവേശം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും താന്‍ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നുമാണ് പ്രിയ വാര്യര്‍ പ്രതികരിക്കുന്നത്.  നമ്മള്‍ തുല്യതയ്ക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ വാര്യര്‍ പറഞ്ഞു. 


ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ തുറന്നു പറച്ചില്‍. പ്രിയ വാര്യരുടെ നിലപാട് ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. അതേസമയം പണ്ടുളള ആരാധന പ്രേക്ഷകര്‍ക്ക് തന്നോടില്ലെന്ന് വ്യക്തമായി അറിയാവുന്ന പ്രിയ കരുതികൂട്ടിയാകും ഇത്തരം ഒരു നിലപാട് പറഞ്ഞത് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. എന്നാല്‍ പ്രിയയുടെ നിലപാടിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. 

പ്രിയയുടെ ചിത്രം അഡാര്‍ ലൗ തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ ശബരിമല യുവതീ പ്രവേശനത്തെക്കുറിച്ചുളള പ്രിയയുടെ നിലപാണ് ശ്രദ്ധിക്കപ്പെടുന്നത്. മുന്‍പും പല താരങ്ങളും ശബരി മല യുവതീ പ്രവേശന വിഷയത്തില്‍ തങ്ങളുടെ അഭിപ്രായവും നിലപാടുകളും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പലര്‍ക്കും അതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും  വരെ നേരിടെണ്ടി വന്നിട്ടുണ്ട്. തന്റെ കണ്ണിറുക്കല്‍ വൈറലയാക്കിയ ഒമര്‍ ലുല്ലു ചിത്രം തീയറ്ററുകളില്‍ നിറഞ്ഞ സദസില്‍ മുന്നേറുമ്പോഴാണ് ശബരിമലയില്‍ അഭിപ്രായം രേഖപ്പെടുത്തി പ്രിയ വാര്യരും ര്ംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം യുവതാരം പൃഥ്വിരാജും യുവതിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വിശ്വാസികളല്ലാതെ, വെറുതെ കാട്ടില്‍പ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കില്‍ പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിക്കുന്നു. ''ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്?''പൃഥ്വി ചോദിക്കുന്നു. 

മലയാളത്തിന്റെ നായികമാരായ നവ്യ, ഭാമ,റിമാ കല്ലിങ്കല്‍, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍ തങ്ങുടെ വിഷയത്തില്‍ തങ്ങുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഒറ്റകണ്ണിറുക്കലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പ്രിയവാര്യരാണ് ഇപ്പോള്‍ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യ്ക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 

priya warrior about women entry in sabarimala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES