Latest News

കപ്പിത്താന് പിറന്നാള്‍ ആശംസയറിയിച്ച് അണിയറപ്രവര്‍ത്തകര്‍; സര്‍പ്രൈസ് വീഡിയോയുമായി എമ്പുരാന്‍ പ്രവര്‍ത്തകര്‍; ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ കഴിയുന്ന നിങ്ങളെ കാണുമ്പോള്‍ സന്തോഷം എന്ന് കുറിച്ച് ആശംസയുമായി സുപ്രിയ; ആശംസയും പ്രാര്‍ത്ഥനയുമായി മല്ലിക സുകുമാരന്‍; പൃഥിരാജിന് ഇന്ന് 41 ാം പിറന്നാള്‍

Malayalilife
topbanner
കപ്പിത്താന് പിറന്നാള്‍ ആശംസയറിയിച്ച് അണിയറപ്രവര്‍ത്തകര്‍; സര്‍പ്രൈസ് വീഡിയോയുമായി എമ്പുരാന്‍ പ്രവര്‍ത്തകര്‍; ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ കഴിയുന്ന നിങ്ങളെ കാണുമ്പോള്‍ സന്തോഷം എന്ന് കുറിച്ച് ആശംസയുമായി സുപ്രിയ; ആശംസയും പ്രാര്‍ത്ഥനയുമായി മല്ലിക സുകുമാരന്‍; പൃഥിരാജിന് ഇന്ന് 41 ാം പിറന്നാള്‍

ന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇപ്പോള്‍ പൃഥ്വി. ഷൂട്ടിങ്ങിനിടെയുണ്ടായ പരുക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി എത്തിയത്.

എമ്പുരാന്റെ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പങ്ക് വച്ച വീഡിയോയാണ് ശ്രദ്ധേയമായിരിക്കുകയാണ്.എമ്പുരാനിലെ നായകന്‍ മോഹന്‍ലാലും സംഗീത സംവിധായകന്‍ ദീപക് ദേവും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവും തിരക്കഥാകൃത്ത് മുരളി ഗോപിയും അടക്കമുള്ളവരാണ് പൃഥിരാജിന്റെ ജന്മദിനത്തില്‍ തയ്യാറാക്കിയ വീഡിയോയില്‍ ആശംസകള്‍ നേരുന്നത്.

ആശംസകള്‍ നേര്‍ന്ന മോഹന്‍ലാലിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യു ചേട്ടാ എന്നാണ് താരത്തിന്റെ മറുപടി. എന്തായാലും പൃഥ്വിരാജിന് ജന്മദിന ആശംസകളുമായുള്ള വീഡിയോയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 


പ്രിയ സഹോദരന്‍, എന്റെ ' എമ്പുരാന്‍' പൃഥ്വിരാജിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞത്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും നടി നസ്രിയയും ആശംസകളുമായി എത്തി.

''കാല്‍മുട്ടിനേറ്റ പരുക്കും അതിനെ തുടര്‍ന്നുണ്ടായ വിശ്രമവുമായി കഴിഞ്ഞ രണ്ട് മാസം ഏറെ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്തു സിനിമ സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ സന്തോഷമുണ്ട്. ജന്മദിനാശംസകള്‍ പി, ഈ വര്‍ഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതല്‍ സലാര്‍ വരെ, ബിഎംസിഎം (ബഡേ മിയാന്‍ ചോട്ടെ മിയാന്‍) തുടങ്ങി നിങ്ങളുടെ സിനിമകളെല്ലാം കാണാന്‍ പ്രക്ഷേകര്‍ കാത്തിരിക്കുകയാണ്!'' എന്നാണ് പൃഥ്വിക്ക് ആശംസയേകി സോഷ്യല്‍ മീഡിയയില്‍ സുപ്രിയ എഴുതിയ കുറിപ്പ്.

പിറന്നാള്‍ ആശംസിച്ച് അമ്മ മല്ലിക സുകുമാരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പൃഥ്വിയ്ക്കൊപ്പമുളള മനോഹര ചിത്രവും മല്ലിക പങ്കുവെച്ചിട്ടുണ്ട്. എല്ലാ പ്രയത്നങ്ങള്‍ക്കും സര്‍വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ...Prayers and Blessings from Amma'', മല്ലിക കുറിച്ചു. 


പ്രിയ സഹോദരന് ആശംസകള്‍,' എന്നായിരുന്നു നസ്രിയയുടെ പോസ്റ്റ്. പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ ടീം പുതിയ പോസ്റ്ററും പുറത്തിറക്കി. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍, തമിഴ് നടന്‍ യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഉത്തരേന്ത്യയിലാണ് എമ്പുരാന്റെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രം 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

പ്രൊഡക്ഷണന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കലും ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്ണനും വസ്ത്രാലങ്കാരം സുജിത്ത് സുധാകറുമാണ്. ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വയാണ്.
ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നീതി തേടുന്നു എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ്‌ലൈന്‍. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് നേരിന്റെ സംഗീതം. ആന്റണി പെരുമ്പാവൂരാണ നിര്‍മാണം. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും നേര് എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 21ന് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


 

Read more topics: # പൃഥ്വിരാജ്.
prithviraj video on his birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES