ആളുകള്‍ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല; ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്; എന്റെ ജനറേഷനില്‍ എന്നേക്കാള്‍ നന്നായി മലയാളം അറിയുന്ന എത്ര പേരുണ്ട്'; പൃഥ്വിരാജ് 

Malayalilife
 ആളുകള്‍ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല; ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്; എന്റെ ജനറേഷനില്‍ എന്നേക്കാള്‍ നന്നായി മലയാളം അറിയുന്ന എത്ര പേരുണ്ട്'; പൃഥ്വിരാജ് 

തന്നെ ആളുകള്‍ എന്തിനാണ് ഇത്രയധികം വെറുക്കുന്നതെന്ന് മനസിലായിട്ടില്ലെന്ന് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. രാജപ്പന്‍ എന്ന വിളികളോടെയാണ് പലരും നടനെ വിശേഷിപ്പിച്ചിരുന്നത്. അഹങ്കാരി, ജാഡ തുടങ്ങി നിരവധി പഴികളും പൃഥ്വി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് പൃഥ്വിരാജ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. 

''എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാകില്ല. ഇത് പണ്ട് മുതലേ നടക്കുന്ന കാര്യമാണ്. ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. എനിക്ക് അറിയേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, എന്റെ ജനറേഷനിലുള്ളവരില്‍ എത്രപേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയും എന്നാണ്.' 'അന്നത്തെ സൈബര്‍ അറ്റാക്കിന്റെ സമയത്ത് ഞാന്‍ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. 

ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്താണ് കാരണം എന്ന് അറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. അതിനെ അതിന്റെതായ വഴിക്ക് വിട്ടു. അതാണ് ശരിയെന്ന് എനിക്ക് മനസിലായി'' എന്നാണ് പൃഥ്വിരാജ് പറയുന്നത്. 

അതേസമയം, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാന്‍ മാര്‍ച്ച് 27ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 

Read more topics: # പൃഥ്വിരാജ്.
prithviraj about cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES