Latest News

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മമ്മൂട്ടി;സ്ഥാനം നഷ്ടമായി പൃഥ്വിരാജ്; മുന്നേറി ഫഹദ്; പട്ടിക ഇങ്ങനെ

Malayalilife
 ജനപ്രീതിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മമ്മൂട്ടി;സ്ഥാനം നഷ്ടമായി പൃഥ്വിരാജ്; മുന്നേറി ഫഹദ്; പട്ടിക ഇങ്ങനെ

നപ്രീതിയില്‍ മുന്നിലുള്ള മലയാളി പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മമ്മൂട്ടിയാണ് മലയാളി താരങ്ങളില്‍ മെയിലും ഒന്നാമത്. അടുത്തിടെ മമ്മൂട്ടി മുന്നേറ്റം നടത്തുന്നുണ്ട്. ടര്‍ബോയിലും നായകനായി തിളങ്ങിയ ഹിറ്റ് താരം ഒന്നാമതുള്ള പട്ടിക ഓര്‍മാക്‌സ് മീഡിയ തന്നെയാണ് പുറത്തുവിട്ടത്.

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. മോഹന്‍ലാല്‍ നായകനായി വേഷമിടുന്ന നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് ഓര്‍മാക്‌സിന്റെ പട്ടികയില്‍ താരത്തിന് മുന്‍നിരിയില്‍ എത്താന്‍ പ്രധാനമായും സഹായകരമായത്. സിനിമയ്ക്കും പുറത്തും മോഹന്‍ലാല്‍ പല രംഗങ്ങളിലും സജീവമാണ് എന്നതും മലയാളത്തിന്റെ നായക താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താന്‍ സഹായകരമായി. സംവിധായകനായി പൃഥ്വിരാജ് എത്തുന്ന എമ്പുരാന്‍ സിനിമയാണ് മോഹന്‍ലാല്‍ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്ന്. എമ്പുരാന്‍ വലിയ വിജയ പ്രതീക്ഷയുള്ളതാണ്. വന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്നതിന്റെ പ്രതീക്ഷകളാണ് ഉള്ളത്. റിലീസ് എപ്പോഴായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല.

പൃഥ്വിരാജിനെ ഒരു സ്ഥാനം നഷ്ടമായിയെന്നതും താരങ്ങളുടെ മെയിലെ പട്ടികയിലെ പ്രധാന പ്രത്യേകതയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി മലയാളി താരങ്ങളില്‍ ഫഹദ് മൂന്നാമതെത്തി. ആവേശത്തിന്റെ വമ്പന്‍ വിജയമാണ് ഫഹദിന് താരങ്ങളില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കുതിക്കാന്‍ സഹായകരമായത്. ഫഹദിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി ആവേശം മാറിയിരുന്നുവെന്നതിനാല്‍ നായക നിരയില്‍ മുന്നേറ്റമുണ്ടാക്കാനായി.

തൊട്ടുപിന്നില്‍ ടൊവിനോ തോമസ് തുടരുകയാണ്. ടൊവിനോ നായകനായി നടികര്‍ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വന്‍ വിജയം നേടാന്‍ നടികര്‍ക്കായിരുന്നില്ല. ടൊവിനോ നായകനായി പ്രതീക്ഷയുള്ള നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട് എന്നതാണ് ഓര്‍മാക്‌സിന്റെ പട്ടികയില്‍ താരത്തിന് മുന്നേറാന്‍ സഹായകരമായത്.

popular malayalam male film actors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക