Latest News

ശ്രീലങ്കയിലെ ദിവസങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരികെ കൊച്ചിയിലെത്തി  മോഹന്‍ലാല്‍; താരരാജാക്കന്മാര്‍ ഒരുമിച്ച് ലൊക്കേഷന്‍ നിമിഷങ്ങളുടെ വീഡിയോ പുറത്ത്;  മഹേഷ് നാരായണന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

Malayalilife
ശ്രീലങ്കയിലെ ദിവസങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരികെ കൊച്ചിയിലെത്തി  മോഹന്‍ലാല്‍; താരരാജാക്കന്മാര്‍ ഒരുമിച്ച് ലൊക്കേഷന്‍ നിമിഷങ്ങളുടെ വീഡിയോ പുറത്ത്;  മഹേഷ് നാരായണന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

ഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കമായിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന വമ്പന്‍ സിനിമയിലെ  വിശേഷങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മോഹന്‍ലാലാണ് ചിത്രത്തിന് ഭദ്രദീപം കൊളുത്തിയതോടെയാണ് ഷൂട്ടിങ് ആരംഭിച്ചത് കോ പ്രൊഡ്യൂസര്‍മാരായ സുഭാഷ് ജോര്‍ജ് മാനുവല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു, സി.ആര്‍ സലിം ആദ്യ ക്ലാപ്പ് നല്‍കി. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും ചിത്രത്തിന്റെ പൂജാ വേളയില്‍ തിരിതെളിച്ചു.

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂക്കയെത്തുന്നതും താരങ്ങള്‍ ഒരുമിച്ച് ലൊക്കേഷനില്‍ ചിലവഴിക്കുന്ന വീഡിയോയും പുറത്ത് വന്നുകഴിഞ്ഞു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മോഹന്‍ലാലും ഒരുമിച്ച ചിത്രവും ശ്രദ്ധ നേടിയിരുന്നു. മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ ഷെഡ്യൂളിന് ശേഷം മോഹന്‍ലാല്‍ തിരികെ കൊച്ചിയിലെത്തിയ വീഡിയോയും കംപ്ലീഷ് ആക്ടര്‍ പേജിലൂടെ പുറത്ത് വന്നുകഴിഞ്ഞു.

ആന്റോ  ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണനാണ് രചിച്ചിരിക്കുന്നത്. രാജേഷ് കൃഷ്ണയും സി.വി സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്: രഞ്ജിത് അമ്പാടി. കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിനു ആന്റണി. അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, മഞ്ജു ഗോപിനാഥ്.

 

 

mohanlal and mammoottY SREELANKA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES