Latest News

വനിതയുടെ ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ രംഗത്ത്; സംഭവത്തില്‍ പ്രതികരണവുമായി വനിത വിജയകുമാര്‍

Malayalilife
വനിതയുടെ ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ രംഗത്ത്; സംഭവത്തില്‍ പ്രതികരണവുമായി വനിത വിജയകുമാര്‍

 

ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ വനിതയെ മലയാളികള്‍ക്കും പരിചയമാണ്. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ ചെയ്ത വനിത പത്തൊന്‍പതാം വയസിലാണ് ആദ്യം വിവാഹിതയായത്. നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ വിവാഹം. എന്നാല്‍ 7വര്‍ഷത്തിനൊടുവില്‍ ഈ ബന്ധം പിരിഞ്ഞ വനിത രണ്ടാമതും വിവാഹം ചെയ്തു. ഇതിന്റെ ആയുസ് രണ്ടുവര്‍ഷം മാത്രമായിരുന്നു. രണ്ടു ബന്ധത്തിലുമായി 3 കുട്ടികള്‍ വനിതയ്ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വനിത കഴിഞ്ഞ ദിവസംമൂന്നാമത് വിവാഹിതയായിരിക്കുന്നത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ക്രിസ്തീയന്‍ ആചാരപ്രക്ാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വനിതാ വിജയകുമാറിന്റെ ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ ആദ്യഭാര്യ രംഗത്തെത്തിയിരിുന്നു. പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ചെന്നൈ വടപളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പീറ്റര്‍ പോളുമായുള്ള വിവാഹത്തില്‍ തനിക്ക് രണ്ടു കുട്ടികളുണ്ട്. ചില അഭിപ്രായ ഭിന്നതകളുടെ പേരില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ് എന്നിവര്‍ പറയുന്നു.
ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്ന് ഇവര്‍ പറയുന്നു. പരാതിയുടെ മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനെക്കുറിച്ച് വനിതയുടെ പ്രതികരണമാണ് ആരാധകര്‍ കാത്തിരുന്നത്. പണത്തിന് വേണ്ടിയാണ് എലിസബത്ത് ഇത്തരത്തിലൊരു പരാതിയുമായി രംഗത്ത് വന്നതെന്നായിരുന്നു വനിത വിജയകുമാര്‍ പറഞ്ഞത്. ഒരുകോടി രൂപയാണ് അവര്‍ തങ്ങളോട് ആവശ്യപ്പെട്ടത്. 8 വര്‍ഷം മുന്‍പ് തന്നെ പീറ്ററും എലിസബത്തും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. താനും ഭര്‍ത്താവും നിയമപരമായി തന്നെ ഈ വിഷയം നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.  വിവാഹശേഷം സന്തോഷവതിയാണ് താനെന്നും വനിത പറഞ്ഞിരുന്നു. എലിസബത്ത് പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. ഈ പരാതിയെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ഞെട്ടലായിരുന്നു തോന്നിയത്. പ്രതീക്ഷിച്ചിരുന്ന കാര്യമാണ് കേട്ടതെങ്കിലും ആദ്യം അസ്വസ്ഥത തോന്നിയിരുന്നു. നിമയപരമായിത്തന്നെ ഇത് നേരിടുമെന്നും വനിത പറയുന്നു.

വനിതയുടെ ചെന്നൈയിലുള്ള വീട്ടില്‍ വച്ച് ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹമായിരുന്നു നടന്നത്. താരത്തിന്റെ രണ്ടു മക്കളും വിവാഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്ന സ്ഥിതിക്ക് പരാതി നല്‍കാന്‍ വിവാഹം കഴിയുന്നതുവരെ എന്തുകൊണ്ട് പീറ്ററിന്റെ ആദ്യ ഭാര്യ കാത്തുനിന്നു എന്നും ചോദ്യം ഉയരുന്നുണ്ട്. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളില്‍ സജീവമായ വി.എഫ്.എക്‌സ്. ഡയറക്ടറാണ് പീറ്റര്‍. നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത്മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നു വനിത. ആദ്യ രണ്ട് വിവാഹങ്ങളില്‍ നിന്നായി വനിതക്ക് മൂന്നു മക്കളുണ്ട് സംഭവത്തില്‍ പീറ്ററോ വനിതയോ പ്രതികരിച്ചിട്ടില്ല. വനിതയുടെ യൂട്യൂബ് ചാനലിന് ടെക്നിക്കല്‍ സപോര്‍ട്ട് ചെയ്യാനെത്തിയാണ് പീറ്ററും വനിതയും അടുത്തത്. ഇവരുടെ രണ്ടു പെണ്‍മക്കളും കഴിഞ്ഞദിവസം വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ നടിയുടെ കുടുംബാംഗങ്ങളില്‍ പലരും വിവാഹത്തിന് എത്തിയിരുന്നില്ല.

peter pauls first wife files a complaint against his marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES