പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൂഡോയുടെ ട്രെയിലര്‍ പുറത്ത്; നായികമാരില്‍ ഒരാള്‍; തകര്‍പ്പന്‍ പ്രകടനവുമായി താരം

Malayalilife
topbanner
പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൂഡോയുടെ ട്രെയിലര്‍ പുറത്ത്; നായികമാരില്‍ ഒരാള്‍; തകര്‍പ്പന്‍ പ്രകടനവുമായി താരം

ലയാളികളുടെ ഇഷ്ട ടെലിവിഷന്‍ താരങ്ങളില്‍ ഒരാളാണ് പേളി മാണി. ബിഗ്ബോസ് ഷോയിലെത്തി നടന്‍ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് പേളിയിപ്പോള്‍. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയും താരം പങ്കുവച്ചിരുന്നു. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയേ തേടി വിവാഹത്തിന് പിന്നാലെ മറ്റൊരു സൗഭാഗ്യം കൂടിയെത്തിയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി, ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനുളള ക്ഷണമായിരുന്നു ഇത്.

ബോളിവുഡ് സൂപ്പര്‍ താരവും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചനാണ് ചിത്രത്തില്‍ നായകനായത്. ഇതിന്റെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പേളിയുടേത്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രൈലര്‍ പുറത്തുവന്നിരിക്കയാണ്. ലൂഡോ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2017 ല്‍ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലുഡോ.

നാല് കഥകളില്‍ ഒന്നിലാണ് പേളി സുപ്രധാന വേഷത്തിലെത്തുന്നത്. അഭിഷേക് ബച്ചനും പങ്കജ് തൃപാഠിയുമാണ് ഒരു കഥയില്‍. സാനിയയും ആദിത്യയും ഒരു കഥയില്‍ ഒരുമിക്കുമ്പോള്‍ മറ്റൊന്നില്‍ രാജ്കുമാര്‍ റാവുവും സന ഫാത്തിമ ഷെയ്ഖും ഒരുമിക്കുന്നു. അനുരാഗ് ബസു, ഭുഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിത ബസു, കിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 19ന് ചിത്രം റിലീസ് ചെയ്യും. തീയേറ്ററില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രെയിലര്‍. ഒരേസമയം നടക്കുന്ന നാല് കഥകളാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.


 

pearle maanys bollywood film ludo trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES