Latest News

പത്താനിലെ വിവാദ ഗാനം ബേഷറം രംഗിന് നേരെ കോപ്പിയടി ആരോപണവും; പാട്ട് മറ്റ് പല ഗാനങ്ങളുടെയും കോപ്പിയെന്ന് ആരോപണവുമായി സോഷ്യല്‍മീഡിയ; ഒരു മണിക്കൂറില്‍ 25 ലക്ഷം കാഴ്ച്ചക്കാരുമായി ചിത്രത്തിലെ രണ്ടാം ഗാനവും ഹിറ്റിലേക്ക്

Malayalilife
പത്താനിലെ വിവാദ ഗാനം ബേഷറം രംഗിന് നേരെ കോപ്പിയടി ആരോപണവും; പാട്ട് മറ്റ് പല ഗാനങ്ങളുടെയും കോപ്പിയെന്ന് ആരോപണവുമായി സോഷ്യല്‍മീഡിയ; ഒരു മണിക്കൂറില്‍ 25 ലക്ഷം കാഴ്ച്ചക്കാരുമായി ചിത്രത്തിലെ രണ്ടാം ഗാനവും ഹിറ്റിലേക്ക്

ത്താന്‍ സിനിമ താരനിരയുടെ മഹിമ കൊണ്ടും സിനിമയിലെ ഒരു ഗാനത്തിന്റെ വിവാദം കൊണ്ടും വളരെയേറെ പ്രശസ്തിയില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ട ഗാനം ഇപ്പോള്‍ യൂട്യൂബ് റെക്കോര്‍ഡുകള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ എല്ലാം തന്നെ ട്രെന്‍ഡിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ഗാനത്തിനെ കുറിച്ച് മികച്ച രീതിയില്‍ ഉള്ള പ്രതികരണങ്ങളാണ്  സോഷ്യല്‍ മീഡിയയിലും പുറത്തും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 

എന്നാല്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പുറമേ ഗാനത്തിന് നേരെ കോപ്പിയടി ആരോപണവും ഉയരുകയാണ്.ചിത്രത്തിലെ ബേഷ്റം രംഗ് എന്ന് തുടങ്ങുന്ന ഗാനം മറ്റു പല ഭാഷകളിലെ ഗാനങ്ങളില്‍ നിന്നുമുള്ള കോപ്പി ആണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം. 2016ല്‍ പുറത്തിറങ്ങിയ മക്കബ എന്ന ഗാനവുമായി പത്താനിലെ ഗാനത്തിന് സാമ്യം ഉണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ ചിലരുടെ കണ്ടെത്തല്‍. മക്കബ എന്ന ഗാനം ഫ്രഞ്ച് ഗായികയായ ജെയിനിന്റെയാണ്. ലീവൈസ്, മിറ്റ്സുബിഷി തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അമേരിക്കന്‍ ഡാഡ് എന്ന സീരീസിലും അടക്കം അന്ന് ഉപയോഗിച്ച ഈ ഗാനത്തിന് വളരെയേറെ ജനപ്രീതിയാണ് ലഭിച്ചിരുന്നത്.

എന്നാല്‍ ഒരു ഗാനത്തില്‍ ഒതുങ്ങുന്നതല്ല പത്താനിന്റെ വിവാദം. മക്കബയെ കൂടാതെ 2019ല്‍ പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രത്തിലെ ഗുന്‍ഗ്രൂ എന്ന ഗാനവുമായും പത്താനിലെ ഗാനത്തിന് സാമ്യം ഉണ്ടെന്നാണ് പറയുന്നത്. ഇതുകൂടാതെ 2011ല്‍ പുറത്തിറങ്ങിയ തും ബിന്‍ എന്ന ചിത്രത്തിലെ കോയി ഫാരിയാദ് എന്ന പാട്ടുമായും സാമ്യമുണ്ടെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഗാനത്തില്‍ മാത്രം സാമ്യത ഒതുങ്ങുന്നില്ല. പാട്ടിന്റെ ദൃശ്യങ്ങളിലും ഈ സാമ്യത കാണുന്നതായി ചിലര്‍  പറയുന്നു. ഗുന്‍ഗ്രൂ, റേസ് 2 എന്നീ ഗാനങ്ങളില്‍ ദൃശ്യങ്ങളുമായും സാമ്യമുണ്ടെന്ന് പറയുന്നവരുണ്ട്. 

പതാകേണ്ട ടീസര്‍ പുറത്തുവിട്ടപ്പോള്‍ ക്യാപ്റ്റന്‍ അമേരിക്ക ദി വിന്‍ഡര്‍ സോള്‍ജിയര്‍ എന്നതിന്റെ കോപ്പിയാണ് ഈ ടീസര്‍ എന്ന തരത്തില്‍ മുമ്പ് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ശില്പ റാവു, കരാലിസ മൊണ്ടേരിയോ, വിശാല്‍, ശേഖര്‍  എന്നിവര്‍ ചേര്‍ന്ന് ആലപിച്ച സംഗീതത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാലും ശേഖറും ചേര്‍ന്നാണ്. ഋതിക് റോഷന്റെ സൂപ്പര്‍ ചിത്രം വാറിനു ശേഷം സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍.

വിവാദങ്ങള്‍ കൊടുമ്പിരി കെട്ടി നില്‍ക്കുമ്പോഴും ചിത്രത്തിന്റെ രണ്ടാമത്തെ ഗാവും ഹിറ്റാവുകയാണ്.'കുമ്മേസേ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറങ്ങി ഒരു മണിക്കൂറില്‍ 25 ലക്ഷം പേരാണ് വിഡിയോ കണ്ടത്. 

ആദ്യ ഗാനത്തിലേതുപോലെ സ്‌റ്റൈലിഷ് ലുക്കിലാണ് ഷാരുഖ് ഖാനെയും ദീപികയേയും കാണുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും അതിമനോഹരമായി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കുമാറിന്റെ വരികള്‍ക്ക് സം?ഗീതം നല്‍കിയിരിക്കുന്നത് വിശാലും ശേഖറും ചേര്‍ന്നാണ്. അര്‍ജിത്ത് സിങ്ങും സുക്രിതി കക്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഗാനം. 

Read more topics: # പത്താന്‍
pathaan movie second song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES