റിലീസ് അടുക്കെ ഷാരൂഖ് ഖാന്‍ ചിത്രം 'പത്താനില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ശേഷം തിയേറ്ററില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്കി സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 25നാണ് റിലീസ്.
ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 25ന് ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പണം. പാട്ട് ഉള്‍പ്പെടെ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂന്‍ ജോഷി അറിയിച്ചിട്ടുണ്ട്.
ഗാനരംഗത്ത് ദീപിക പദുകോണ്‍ കാവി നിറം ബിക്കിനി ധരിച്ചതാണ് വിവാദത്തിലായത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന താരം.നാലു വര്‍ഷത്തിനുശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍.