മലയാള സിനിമ പ്രേമികളുടെ പ്രിയ നടനാണ് ജഗതി ശ്രീകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. പത്ത് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അദ്ദേഹം ചികിത്സയും മറ്റുമായി വീട്ടില്‍ തന്നെ കഴിയുകയാണ്. നിലവിൽ ആരാധകർ എല്ലാം തന്നെ ഹാസ്യ സാമ്രാട്ടിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ഏവരും. എന്നാൽ ഇപ്പോൾ ജഗതി ശ്രീകുമാര്‍ എന്ന അച്ഛനെ കുറിച്ച് മകള്‍ പാര്‍വതി ഷോണ്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അച്ഛന്‍ സിനിമയില്‍ തിരക്കിട്ട് ജീവിച്ചിരുന്ന വ്യക്തിയാണ്. പിന്നെ ഇങ്ങനൊരു അപകടം പറ്റിയ ശേഷമാണ് അദ്ദേഹത്തെ ഇത്രയധികം അടുത്ത് കിട്ടുന്നത്. അമ്മയ്ക്കും ഞങ്ങള്‍ക്കും അങ്ങനെയാണ്. എന്ന് കരുതി അച്ഛന് അപകടം സംഭവിച്ചത് നന്നായി എന്നല്ല അദ്ദേഹം നമ്മോടൊപ്പം എപ്പോഴും ആയിരിക്കുന്നതില്‍ സന്തോഷമുണ്ട് എന്നതിന്റെ നല്ല വശം മാത്രമാണ് പറയുന്നത്.
ഷൂട്ടിങ് തിരക്കിലായിരിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച വരുത്താറില്ല. അമ്മയെ എല്ലാ കാര്യങ്ങളും വിളിച്ച് അന്വേഷിച്ചുകൊണ്ടേയിരിക്കുമായിരുന്നു. അമ്മയ്ക്ക് പോലും അച്ഛനെ ഇത്ര സ്‌നേഹിക്കാനും കാണാനും കിട്ടുന്നത് അപകടത്തിന് ശേഷമാണ്. അച്ഛന്റെ വീക്ക്‌നസ് ആയിരുന്നു ഞാന്‍. അതുകൊണ്ട് എന്റെ ആഗ്രഹങ്ങള്‍ വേണ്ടയെന്ന് പറയുകയോ തടസം നില്‍ക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല അദ്ദേഹം. വിവാഹ കാര്യം വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹവും ഒരുപാട് പ്രണയിച്ചിട്ടുള്ള വ്യക്തിയായിരുന്നകൊണ്ട് നീ പ്രേമിക്കരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പ്രണയം വീട്ടില്‍ പറഞ്ഞപ്പോഴും അച്ഛന്‍ എല്ലാം എന്റെ സ്വാതന്ത്ര്യത്തിന് വിട്ടുതരികയായിരുന്നു. അപ്പോഴും എതിര്‍പ്പ് അമ്മയ്ക്ക് മാത്രമായിരുന്നു
വേറെ മതമാണ് എന്നുള്ളത് അമ്മയ്ക്ക് വലിയ പ്രശ്‌നമായിരുന്നു. ആദ്യ പറഞ്ഞപ്പോള്‍ മുതല്‍ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നെ അവിടെ പോയി ഷോണ്‍ ചേട്ടന്റെ വീട്ടുകാരെ പരിചയപ്പെട്ട് അവരുമായി കൂട്ടായ ശേഷമാണ് അമ്മ ഓക്കെ ആയത്. എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന് ചെയ്യാന്‍ അച്ഛന്‍ അനുവാദം തരും പക്ഷെ അതിന്റെ വരും വരായ്കകള്‍ നമ്മള്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായികൊള്ളണം എന്ന് മാത്രമെ അച്ഛനുള്ളൂ പാര്‍വതി ഷോണ്‍ പറയുന്നു.