Latest News

വീട്ടുകാർ കൊല്ലാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നവർക്ക് അറിയില്ല ഞങ്ങളുടെ വേദന; തുറന്ന് പറഞ്ഞ് ജഗതിയുടെ മകൾ പാർവ്വതി ഷോൺ

Malayalilife
വീട്ടുകാർ കൊല്ലാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നവർക്ക് അറിയില്ല ഞങ്ങളുടെ വേദന; തുറന്ന് പറഞ്ഞ് ജഗതിയുടെ മകൾ പാർവ്വതി ഷോൺ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ജഗതി ശ്രീകുമാർ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. ആരാധകർ എല്ലാം തന്നെ താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കാറുമുണ്ട്. 
 അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റിയതിനെ തുടർന്ന്  സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ജഗതി.  സിബിഐ അഞ്ചിൽ ​ജ​ഗതി എത്തുന്നുണ്ട്. ഇപ്പോഴിതഎന്നാൽ ഇപ്പോൾ  ഫ്ളവേഴ്‌സ് ഒരു കോടിയിൽ എത്തിയ ജഗതിയുടെ മകൾ പാർവ്വതി ഷോൺ ആ അപകട ദിവസത്തെയും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും ഒരിക്കൽ കൂടെ തുറന്ന് പറഞ്ഞു. 

പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു. പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവും ഇല്ലാതെ തീ പിടിച്ചിരുന്നു. ആ ദിവസം ഇപ്പോഴും ഓർമയുണ്ട്. പപ്പ വിളിച്ച് പറഞ്ഞിട്ട് ഞാനും വീട്ടിൽ എത്തിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്. പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവർ ആയിരുന്നില്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്.

പപ്പ ഷൂട്ടിങ് കഴിഞ്ഞ് വളരെ അധികം ക്ഷീണിച്ചിരുന്നു. പിൻ സീറ്റിൽ ഉറങ്ങുകയായിരുന്നു. സീറ്റ് ബെൽറ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ എന്താണെന്ന് വച്ചാൽ ആ കാറിൽ എയർബലൂൺ സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് പറയുന്നത്. അച്ഛന്റെ ഒരു സുഹൃത്താണ് ഞങ്ങളെ ആദ്യം വിളിച്ചത്, അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക്, പപ്പയ്ക്ക് എന്താണ് എന്ന് ഞങ്ങൾ തിരിച്ച് ചോദിക്കുമ്പോഴേക്കും കാൾ കട്ടായി. പിന്നെ തുരുതുരാ കോളുകൾ. ടിവി തുറന്നപ്പോൾ അതിലും.

parvathy shawn words about jagathy sreekumar accident day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES