Latest News

വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് 9.35 കോടി രൂപ; കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പണം തിരികെ ചോദിച്ചപ്പോള്‍ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണി; തെലുങ്ക് നടി അഷു റെഡ്ഡിക്കെതിരെ ഹണിട്രാപ്പ് കേസ്: തട്ടിയെടുത്ത് ഫ്ളാറ്റും ആഡംബര കാറും അടക്കമുള്ളവ 

Malayalilife
വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് 9.35 കോടി രൂപ; കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പണം തിരികെ ചോദിച്ചപ്പോള്‍ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണി; തെലുങ്ക് നടി അഷു റെഡ്ഡിക്കെതിരെ ഹണിട്രാപ്പ് കേസ്: തട്ടിയെടുത്ത് ഫ്ളാറ്റും ആഡംബര കാറും അടക്കമുള്ളവ 

കോടിയുടെ ഹണിട്രാപ്പ് കേസില്‍ കുടുങ്ങി തെലുങ്ക് നടിയിം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി). ലണ്ടന്‍ മലയാളിയായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ വൈ.വി. ധര്‍മ്മേന്ദ്രയാണ് നടിയുടെ ട്രാപ്പില്‍ കുടുങ്ങിയത്. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും കബളിപ്പിച്ച് നടി 9.35 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ അഷു റെഡ്ഡിക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം കൊണ്ടാണ് നടി ധര്‍മ്മേന്ദ്രയെ കബളിപ്പിച്ച് ഇത്രയും വലിയ തുക തട്ടിയെടുത്തത്. 

ധര്‍മ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ആസൂത്രിതമായ ഹണിട്രാപ്പിലൂടെ പണവും സ്വത്തുക്കളും തട്ടിയെടുത്തു എന്നാണ് ആരോപണം. 2018ല്‍ ഇന്ത്യയില്‍ വച്ചാണ് ധര്‍മ്മേന്ദ്ര അഷു റെഡ്ഡിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. താന്‍ അമേരിക്കയില്‍ നിന്ന് മാസ്റ്റേഴ്സ് കഴിഞ്ഞതാണെന്നും സിനിമയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് നടി ബന്ധം സ്ഥാപിച്ചത്. ഈ സമയം ധര്‍മ്മേന്ദ്രയുടെ വിവാഹമോചന നടപടികള്‍ നടക്കുകയായിരുന്നു. ഇതു മനസ്സിലാക്കിയ അഷു റെഡ്ഡി വിവാഹ മോചനം ലഭിക്കുന്നത് വരെ കാത്തിരിക്കാമെന്ന് പറയുകയും ഈ തക്കം മുതലാക്കി പണം തട്ടുകയുമായിരുന്നു. 

ആദ്യം കൊച്ചു കൊച്ച് ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടാന്‍ തുടങ്ങിയ നടി പിന്നീട് ആഡംബര കാറുകള്‍ വാങ്ങാനും സ്വത്തുക്കള്‍ വാങ്ങാനും വരെ പണം ആവശ്യപ്പെടുകയായിരുന്നു. തനിക്ക് എച്ച് വണ്‍ ബി വീസ പ്രശ്നങ്ങളുണ്ടെന്നും വീട്ടുകാര്‍ സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും പറഞ്ഞാണ് നടി ധര്‍മ്മേന്ദ്രയില്‍ നിന്ന് പണം വാങ്ങിത്തുടങ്ങിയത്. തുടക്കത്തില്‍ ചെറിയ ആവശ്യങ്ങള്‍ക്കായിരുന്നെങ്കില്‍ പിന്നീട് ആഡംബര കാറുകള്‍ക്കും സ്വര്‍ണത്തിനും വസ്തുവകകള്‍ക്കുമായി വലിയ തുകകള്‍ ആവശ്യപ്പെട്ടു. പിന്നീടാണ് വീട്ടുകാരുടെ ഒത്താശയോടെ നടന്ന ഹണിട്രാപ്പായിരുന്നു എന്ന് ധര്‍മ്മേന്ദ്രയ്ക്ക് മനസ്സിലായത്. 

വിവാഹത്തിനു നടിയുടെ വീട്ടുകാരുടെ സമ്മതം വാങ്ങാനെന്ന പേരില്‍ വര്‍ഷങ്ങളോളം ധര്‍മ്മേന്ദ്ര പണം നല്‍കിക്കൊണ്ടിരി്ക്കുകയായിരുന്നു. അതേസമയം വീട്ടുകാരുമായി നാട്ടില്‍ ധര്‍മ്മേന്ദ്രയുടെ പണത്തില്‍ ആഡംബര ജീവിതം നയിക്കുക ആയിരുന്നു നടി. ലങ്കോ ഹില്‍സിനു സമീപമുള്ള അര്‍ക്ക മണികോണ്ടയില്‍ ധര്‍മ്മേന്ദ്ര 3 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ്, അദ്ദേഹം ലണ്ടനിലായിരുന്ന സമയത്ത് അഷു റെഡ്ഡി സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്തതായും പരാതിയില്‍ പറയുന്നു. താനുമായി ബന്ധം സ്ഥാപിച്ച സമയത്ത് നടി മറ്റൊരു വ്യക്തിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും പരാതിക്കാരന്‍ ആരോപിക്കുന്നു. 

സംഭവത്തില്‍ അഷു റെഡ്ഡിയുടെ പിതാവ് വെങ്കിട്ട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കിട്ട ദിവ്യ റെഡ്ഡി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായപ്പോഴെല്ലാം നടിയുടെ അമ്മയും സഹോദരിയും ഇടപെട്ട് ധര്‍മ്മേന്ദ്രയെ അനുനയിപ്പിക്കുകയും സാമ്പത്തിക ഇടപാടുകള്‍ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. നല്‍കിയ പണവും സ്വത്തുക്കളും തിരികെ ചോദിച്ചപ്പോള്‍, ലൈംഗിക പീഡനക്കേസില്‍ കുടുക്കുമെന്ന് നടി ഭീഷണിപ്പെടുത്തിയതായും ധര്‍മ്മേന്ദ്ര ആരോപിച്ചു. നടി ഹേമയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 70 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് അഷു റെഡ്ഡി സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അത് ലംഘിക്കപ്പെട്ടു. പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാണ്.

Ashwini Reddy popularly known as Ashu Reddy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES