Latest News

സംഭവം വിവാദമായതോടെ ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു പരസ്യം കൊടുക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് കലൂർ ഡെന്നിസ്

Malayalilife
സംഭവം വിവാദമായതോടെ ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു പരസ്യം കൊടുക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് കലൂർ ഡെന്നിസ്

ലയാള സിനിമ പ്രേമികളുടെ പ്രിയ ഹാസ്യ താരമാണ് ജഗതി ശ്രീകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന്ന് സാധിക്കുകയും ചെയ്തു. എന്നാൽ ഇന്നും ആരാധകർ അഭിനയ മേഖലയിലേക്ക് ഉള്ള താരത്തിന്റെ വീണ്ടും ഒരു മടങ്ങി വരവിനായി ആരാധകർ  കാത്തിരിക്കുകയാണ്.  എന്നാൽ ഇപ്പോൾ  തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് ഒരിക്കല്‍ ജഗതിയെ മാക്ട സംഘടനയില്‍ നിന്നും വിലക്കിയ സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സമ്മോഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ജഗതി സിനിമ സംവിധായകരെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു എന്ന ഗുരുതര ആരോപണം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞത്. സംഭവം വിവാദമായതോടെ സംവിധായകരും തിരക്കഥാകൃത്തുക്കളും അടിയന്തിര ചര്‍ച്ച നടത്തി. ജഗതിയെ ആറു മാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്നും വിലക്കേര്‍പ്പെടുത്തണമെന്നും തീരുമാനിച്ചു. കൂടാതെ ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യം കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

എന്നാല്‍ പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുള്ള തീരുമാനം കേട്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ഉള്‍പ്പടെയുള്ള ചിലര്‍ക്ക് യോജിക്കാനായില്ല. ആറു മാസത്തേക്ക് വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം ഞാന്‍ യോഗത്തില്‍ ഉന്നയിച്ചു.എന്നോടൊപ്പം കമലും പി.ജി. വിശ്വംഭരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലു ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നില്‍ തഞങ്ങളുടെ തീര്‍പ്പ് പരിഗണിക്കപ്പെട്ടില്ല. മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ ഉടനെ തന്നെ ജഗതി കുറച്ച പ്രശസ്തരെ കൂട്ടി പ്രശ്‌ന പരിഹാരത്തിനായി എത്തിയെങ്കിലും സംഘടന അനുനയത്തിന് വഴങ്ങിയില്ല. ഒടുവില്‍ മാക്ടയുടെ തീരുമാന പ്രകാരം ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടിവന്നു.
 

Actor Kaloor dennis words about jagathy sreekumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES