ഉറൂബിന്റെ രാച്ചിയമ്മയായി മാറി പാര്‍വ്വതി; സംവിധയാകന്‍ വേണു ഒരുക്കുന്ന ചിത്രത്തിനായുള്ള നടിയുടെ കിടിലന്‍ മെയ്ക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍; നായകനായി ആസിഫ് അലി

Malayalilife
ഉറൂബിന്റെ രാച്ചിയമ്മയായി മാറി പാര്‍വ്വതി; സംവിധയാകന്‍ വേണു ഒരുക്കുന്ന ചിത്രത്തിനായുള്ള നടിയുടെ കിടിലന്‍ മെയ്ക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍; നായകനായി ആസിഫ് അലി

മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാര്‍വതിയുടെ കിടിലന്‍ മേക്കോവറാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പീരുമേട് ആയിരുന്നു രാച്ചിയമ്മ എന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. 1969-ലാണ് ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ പുറത്തിറങ്ങിയത്. ഇക്കാലയളവിലും രാച്ചിയമ്മ മികച്ച ഒരു കഥയായി നിലനില്‍ക്കുന്നു.

അതേസമയം രാച്ചിയമ്മ എന്നത് വിവിധ സംവിധായകര്‍ ചേര്‍ത്തൊരുക്കുന്ന ആന്തോളജി വിഭാഗത്തിലെ ഒരു ചിത്രമാണ്. ആഷിഖ് അബു, രാജീവി രവി, ജെ.കെ എന്നിവരാണ് രാച്ചിയമ്മ ഉള്‍പ്പെടുന്ന ആന്തോളജി വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

ആഷിഖ് അബു സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് 'പെണ്ണും ചെറുക്കനും' എന്നാണ്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജോജു ജോര്‍ജ്, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്നതാണ് ജെ കെയുടേത്. അതേസമയം രാജീവ് രവി 'തുറുമുഖം' എന്ന പുതിയ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആന്തോളജിയിലേക്ക് പ്രവേശിക്കുക.

parvathy in rachiyamma makeover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES