Latest News

എനിക്കും മമ്മൂട്ടിക്കുമിടയില്‍ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല; സംഭവത്തിന് പിന്നാലെ ഉണ്ടായ 'പൊങ്കാല''ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു;ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്; കസബ വിവാദത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി പാര്‍വതി

Malayalilife
 എനിക്കും മമ്മൂട്ടിക്കുമിടയില്‍ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല; സംഭവത്തിന് പിന്നാലെ ഉണ്ടായ 'പൊങ്കാല''ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു;ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്; കസബ വിവാദത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി പാര്‍വതി

മ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധതയെന്ന പാര്‍വതി തിരുവോത്ത് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്. ഇതിന് പിന്നാലെ, താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടാകുകയും ചെയ്തു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുഴുവാണ് പാര്‍വതിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. 
 
ഇതിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ആയി നടന്ന പരിപാടിയിലാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. അന്നത്തെ വെളിപ്പെടുത്തല്‍ കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുത്തു എന്ന് പറയുകയാണ് പാര്‍വതി. വിവാദങ്ങള്‍ തന്നെ ബാധിച്ചില്ലെന്നും പകരം സത്യങ്ങള്‍ തുറന്ന് പറയാന്‍ കൂടുതല്‍ ധൈര്യം തന്നു എന്നും പാര്‍വതി പറയുന്നു.

'എനിക്കും മമ്മൂട്ടിക്കുമിടയില്‍ അത് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. ആ സംഭവത്തിന് പിന്നാലെ ഉണ്ടായ 'പൊങ്കാല'യ്ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു. ഞാന്‍ പേഴ്‌സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്‌സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്‌നവുമില്ല. ഞാന്‍ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞത്.

കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍, ആ തുറന്നുപറച്ചില്‍ സഹായിച്ചു. ഇപ്പോള്‍ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നല്‍കിയ സ്റ്റേറ്റ്‌മെന്റായിരുന്നു അത്. അത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം, എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തത്.'

പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴു റിലീസിന് ഒരുങ്ങുകയാണ്. റത്തീന സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്.

kasaba controversy Parvathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക