മര്യാന്‍ സിനിമയിലെ ഒരു രംഗത്തില്‍ കാമുകിയായ പനിമലരിനെ മര്യാന്‍ തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം;റിഹേഴ്സല്‍ സമയത്ത് മര്യാന്‍ പനിമലരിനെ തല്ലി;റിഹേഴ്സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു; ധനുഷ് ചിത്രത്തിലെ അഭിനയത്തിനിടയിലെ അനുഭവം പങ്ക് വച്ച് പാര്‍വ്വതി

Malayalilife
മര്യാന്‍ സിനിമയിലെ ഒരു രംഗത്തില്‍ കാമുകിയായ പനിമലരിനെ മര്യാന്‍ തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം;റിഹേഴ്സല്‍ സമയത്ത് മര്യാന്‍ പനിമലരിനെ തല്ലി;റിഹേഴ്സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു; ധനുഷ് ചിത്രത്തിലെ അഭിനയത്തിനിടയിലെ അനുഭവം പങ്ക് വച്ച് പാര്‍വ്വതി

രത്ബാല സംവിധാനം ചെയ്ത മരിയാന്‍ എന്ന ചിത്രം കടലോരജീവിതങ്ങളുടെ കഥ പറഞ്ഞ് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമായിരുന്നു. ധനുഷും പാര്‍വ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ പാര്‍വതിയുടെയുംമികച്ച പ്രകടനമായിരുന്നു, പനിമലര്‍ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കി പാര്‍വതിക്ക് ഏറെ കൈയ്യടി നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സ്ത്രീവിരുദ്ധ ഇപ്പോളിതാ ചിത്രത്തിലെ ഒരു രംഗത്തിലെ സ്ത്രീവിരുദ്ധ നിലപാടുകളുടെ ഭാഗമായി തന്റെ നിലപാട് വ്യക്തമാക്കേണ്ടി വന്ന ഒരു സിനിമയിലെ രംഗത്തെക്കുറിച്ച് പാര്‍വതി മനസ്സുതുറക്കുകയാണ്.

തന്റെ കൂട്ടുകാരന്‍ മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രം മര്യാന്റെ അടുക്കല്‍ കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്.കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മര്യാന്‍ തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം. റിഹേഴ്സലായിരുന്നു അത്. ആ സമയത്ത് തല്ല് കൊടുക്കുന്ന രംഗത്തെക്കുറിച്ച് കമ്മ്യൂണിക്കേ,നൊന്നും ഉണ്ടായിട്ടില്ല. മര്യാന്‍ പനിമലരിനെ തല്ലി ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു തിയേറ്ററില്‍ എന്തായിരിക്കും സംഭവിക്കുന്നത്.

റിഹേഴ്സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ അടിക്കുമ്പോള്‍ അവര്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കില്‍ സ്ത്രീ തഅടിക്കുമ്പോഴും കയ്യടിക്കേണ്ടേ പാര്‍വതി വ്യക്തമാക്കി.

സ്ത്രീവിരുദ്ധതയ്ക്കെതിരെ സംസാരിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പാര്‍വതി തിരുവോത്ത്. സ്ത്രീവിരുദ്ധത അല്‍പ്പമെങ്കിലുമുള്ള സിനിമകളില്‍ താനഭിനയിക്കില്ലെന്നത് പാര്‍വതി വ്യക്തമാക്കിയിരുന്നു.

parvathi thiruvoth says about dhanush mariyan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES