Latest News

നൂറു മീറ്റര്‍ നടക്കുമ്പോഴേക്കും അരയ്ക്ക് താഴേക്ക് നീരു വയ്ക്കും;  55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി;എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും കൃത്യമായി പറയാന്‍ കഴിഞ്ഞില്ല; നടക്കാന്‍ സാധിക്കാതിരുന്ന രോഗത്തെക്കുറിച്ച് പദ്മപ്രിയ പങ്ക് വക്കുമ്പോള്‍

Malayalilife
 നൂറു മീറ്റര്‍ നടക്കുമ്പോഴേക്കും അരയ്ക്ക് താഴേക്ക് നീരു വയ്ക്കും;  55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി;എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും കൃത്യമായി പറയാന്‍ കഴിഞ്ഞില്ല; നടക്കാന്‍ സാധിക്കാതിരുന്ന രോഗത്തെക്കുറിച്ച് പദ്മപ്രിയ പങ്ക് വക്കുമ്പോള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മിയിലൂടെ ആയിരുന്നു പത്മപ്രിയയുടെ സിനിമാ അരങ്ങേറ്റം.മമ്മൂട്ടി നായകനായ കാഴ്ച ആയിരുന്നു ആദ്യ മലയാള ചിത്രം. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിലും പത്മപ്രിയ അഭിനയിച്ചു. പിന്നീടങ്ങോട്ട് പഴശിരാജ, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ നിരയില്‍ പത്മപ്രിയയും സ്ഥാനമുറപ്പിക്കുകയായിരുന്നു.

്എന്നാല്‍ പിന്നീട് പദ്മപ്രിയ സിനിമയില്‍ നിന്ന് വിട്ട് നില്ക്കുകയായിരുന്നു. ഇയോബിന്റെ പുസ്തകത്തിന് ശേഷം മലയാളികള്‍ പദ്മപ്രിയയെ കണ്ടില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയില്‍ പഠിക്കാന്‍ പോയതായിരുന്നു താരം എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ താന്‍ കടന്നുപോയ രോഗവസ്ഥയെക്കുറിച്ച് നടി പങ്ക് വച്ചിരിക്കുകയാണ്.

'ഒരു തെക്കന്‍ തല്ലു കേസ്' ആണ് പത്മപ്രിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിച്ച സിനിമയാണ് ഇത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പത്മപ്രിയയുടെ വാക്കുകളിലേക്ക്.

'ഷെഫ്' എന്ന സിനിമ ഇറങ്ങി കഴിഞ്ഞ്, 2018 അവസാനത്തോടെയാണ് ഈ പ്രശ്‌നം തുടങ്ങുന്നതെന്ന് താരം പറയുന്നു. 2019 പകുതിയോടെയാണ് അസുഖം ഭീകരമായത്. പിന്നീട് 18 മാസത്തോളം ശരിക്കും കഷ്ടപ്പെട്ടുവെന്നും അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ വേദനയാണെന്നും പറയുന്നു. എങ്ങനെയാണ് ആ അവസ്ഥയെ കുറിച്ച് പറയുക എന്ന് പോലും അറിയില്ല എന്നുകൂടി പത്മപ്രിയ കൂട്ടിച്ചേര്‍ക്കുന്നു. ശരിക്കും നടക്കാന്‍ സാധിക്കുമായിരുന്നില്ല, കാലു വീങ്ങി വീര്‍ത്തു വരുമായിരുന്നു. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം തലയണ വച്ച് അതിനു മുകളില്‍ കാലു കയറ്റി വച്ച് വിശ്രമം. ഇങ്ങനെയായിരുന്നു കുറെയധികം മാസങ്ങള്‍. 

'ഇതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒന്നു ഭേദമായി എന്നു തോന്നുമ്പോള്‍ കൂടുതല്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കും. അതെല്ലാം ശരീരത്തിനു കൂടുതല്‍ പരുക്കേല്‍പ്പിക്കുകയായിരുന്നു എന്ന് താരത്തിന് പിന്നീടാണ് മനസ്സിലായത്. മാനസികമായി തളര്‍ന്നു. ശരീരഭാരം കൂടി. വസ്ത്രങ്ങളൊക്കെ പാകമല്ലാതായി. ആ സമയത്ത് മനപ്പൂര്‍വ്വം പൊതുസ്ഥലങ്ങളിലും ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു. പരിപാടികളില്‍ നിന്നെല്ലാം അകന്നു നിന്നു. സത്യത്തില്‍ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങള്‍ മുന്‍പു തന്നെ താന്‍ ലോക്ക്ഡൗണില്‍ ആയിരുന്നു എന്നാണ് പത്മപ്രിയ വ്യക്തമാക്കുന്നത്.  

'മിക്കയാളുകളും കോവിഡ് ടൈമില്‍ അണ്‍ഹെല്‍ത്തി ആയപ്പോള്‍, ഞാന്‍ കോവിഡ് ടൈമിലാണ് ആരോഗ്യം തിരിച്ചുപിടിച്ചു തുടങ്ങിയത്, ട്രെയിനറുടെയും നൂട്രീഷനറുടെയും സഹായത്തോടെ പതിയെ റിക്കവര്‍ ആയി. ഭര്‍ത്താവ് ജാസ്മിനും പിന്തുണച്ചു. എല്ലാവരും കോവിഡ് കാലത്ത് ദിനചര്യയില്‍ മാറ്റം വരുത്തി, വീടിനകത്ത് ഒതുങ്ങിയിരിക്കുമ്പോള്‍, ഞാന്‍ രാവിലെ നേരത്തെയെണീറ്റ് വ്യായാമം ചെയ്ത്, കൃത്യമായ ഡയറ്റ് നോക്കി, സ്വയം മോട്ടിവേറ്റ് ചെയ്ത് എന്റെ ശരീരത്തോട് തന്നെ മത്സരിക്കുകയായിരുന്നു,' പത്മപ്രിയ പറഞ്ഞു. 

തന്റെ ശരീരത്തെ കൂടുതല്‍ മനസിലാക്കിയ കാലഘട്ടമായിരുന്നു അതെന്നും പത്മപ്രിയ പറയുന്നു. ഒക്ടോബര്‍ ഒന്നിന് ഈ ശാരീരിക അസ്വസ്ഥതകളെയെല്ലാം അതിജീവിച്ച പത്മപ്രിയ, സൂര്യ ഫെസ്റ്റിവലില്‍ ഒന്നരമണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്തിരുന്നു. അത് ബാക്കിയുള്ളവരെ സംബന്ധിച്ച് ചെറിയ നൃത്ത പരിപാടി ആയിരിക്കും. പക്ഷേ അത് തനിക്ക് വലിയൊരു മാറ്റമാണ്. ഒരടി പോലും നടക്കാന്‍ സാധിക്കാതിരുന്ന സമയത്ത് നിന്ന് താന്‍ ഇത്രയും മുന്നേറി എന്ന് സ്വയം ബോധ്യപ്പെടുത്തുന്ന സമയമായിരുന്നു അത്. അത്രയും നേരം നിര്‍ത്താതെ നൃത്തം ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് എന്നില്‍ തന്നെ വിശ്വാസം വന്നുതുടങ്ങി. എനിക്ക് എന്തിനെയും അതിജീവിക്കാം എന്ന ഒരു കരുത്ത് വന്നു. . ഇങ്ങനെയാണ് പത്മപ്രിയ തന്റെ തിരിച്ചുവരവിനെ കുറിച്ച് പറയുന്നത്. 

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദമെടുത്ത പത്മപ്രിയ പിന്നീട് വിവാഹിതയാവുകയും ചെയ്തു. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ ഷാ ആണ് പത്മപ്രിയയുടെ ഭര്‍ത്താവ്. ഇരുവരും ഡല്‍ഹിയിലാണ് താമസം. 

Read more topics: # പത്മപ്രിയ
padmapriya talk about health issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES