Latest News

വേദി ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസ്; ചിരിച്ച് കൊണ്ട് മാതാപിതാക്കളുടെ മുമ്പില്‍ പരസ്പരം മോതിരവും തുളസിമാലയും ചാര്‍ത്തി നടന്‍ വിഷ്ണു ഗോവിന്ദനും അഞ്ജലിയും; ആഡംബരങ്ങളില്ലാതെ അരങ്ങേറിയ ഒരു താര വിവാഹ വീഡിയോ കാണാം

Malayalilife
വേദി ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസ്; ചിരിച്ച് കൊണ്ട് മാതാപിതാക്കളുടെ മുമ്പില്‍ പരസ്പരം മോതിരവും തുളസിമാലയും ചാര്‍ത്തി നടന്‍ വിഷ്ണു ഗോവിന്ദനും അഞ്ജലിയും; ആഡംബരങ്ങളില്ലാതെ അരങ്ങേറിയ ഒരു താര വിവാഹ വീഡിയോ കാണാം

ടന്‍ വിഷ്ണു ഗോവിന്ദന്റെ വിവാഹ വിഡീയോ ആണ് സോഷ്യല്‍മീഡിയയയുടെ ഹൃദയം കവരുന്നു. ഒരു താരവിവാഹത്തിന്റെ യാതൊരു ആഡംബരങ്ങളുമില്ലാതെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തിന്റെ വീഡിയോ മനോഹരമായാണ് പുറത്ത് വന്നത്.  അഞ്ജലിയാണ് നടന്‍ വിഷ്ണുവിന്റെ് വധു. ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വെറും സ്‌നേഹം, കലഹങ്ങളൊന്നുമില്ല, രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികില്‍'' എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, അശ്വിന്‍ കുമാര്‍, ഗണപതി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ വിഷ്ണുവിനും അഞ്ജലിക്കും ആശംസ നേര്‍ന്നിട്ടുണ്ട്.ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

 'ഒരു മെക്‌സിക്കന്‍ അപാരത'യിലെ ജോബി എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദ് ശ്രദ്ധേയനായത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ 'ഹിസ്റ്ററി ഓഫ് ജോയ്' എന്ന സിനിമ സംവിധാനംചെയ്തിട്ടുണ്ട്. തമിഴ് ചിത്രം 'ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്' എന്ന ചിത്രത്തിലും വിഷ്ണു ശ്രദ്ധേയവേഷം ചെയ്തിരുന്നു. വില്ലന്‍, വിമാനം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. അലയന്‍സ് ടെക്‌നോളജിയിലെ ജീവനക്കാരിയാണ് അഞ്ജലി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bell Bond (@bellbondphotography)

vishnu govindan marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES