അനൂപ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പദ്മ. അനൂപ് മേനോന്‍ നായകനായും സുരഭി ലക്ഷ്മി നായികയായിട്ടുമൊരുങ്ങിയ ചിത്രമായ പദ്മ പ്രദര്‍ശനത്തിനായി ഒടിടിയില്‍. പദ്മക്ക് തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചിത്.അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ.
ആമസോണ്‍ പ്രൈം വീഡിയോയിലാണ് 'പദ്മ' സ്ട്രീമിംഗ് തുടങ്ങിയത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.
കൂടാതെ അനൂപ് മേനോന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതെന്ന പ്രത്യേകതയും ചിത്രത്തിന് സ്വന്തമാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ബാദുഷയാണ്.
അനൂപ് മേനോന്‍ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'വരാലാ'ണ്. അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍. നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സായ്കുമാര്‍, മേഘനാഥന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാര്‍വ്വതി എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ ലാല്‍ജിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തിയിട്ടുണ്ട്.