നീണ്ട മുടിയുള്ള വിടര്‍ന്ന കണ്ണുകളുമുള്ള ശാലീന സൗന്ദര്യമാണ് രശ്മി സോമനെ ആരാധകരിലേക്ക് അടുപ്പിക്കുന്നത്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന രശ്മി ആദ്യ വിവാഹത്തിനു ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു. ആദ്യ ഭര്‍ത്താവ് എ എം നസീര്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആയിരുന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സീരിയലുകളിലൂടെയായിരുന്നു രശ്മി മിനിസ്‌ക്രീനില്‍ നിറഞ്ഞത്. എന്നാല്‍ ദാമ്പത്യം പതുക്കെ തകര്‍ച്ചയുടെ വക്കിലേക്ക് പോയപ്പോള്‍ പരസ്പരം പഴി ചാരലുകള്‍ക്കോ കുറ്റപ്പെടുത്തലുകള്‍ക്കോ നില്‍ക്കാതെ വിവാഹമോചനം നേടിയ ഇരുവരും പതിയെ പുതിയൊരു ജീവിതത്തിലേക്കും കടക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ജീവിതത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയ രശ്മി സോമന്‍ ആ കാലത്താണ് തന്റെ ജീവിതം അഭിനയം തന്നെയാണെന്ന് തിരിച്ചറിഞ്ഞതും പതിയേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തിയതും. ഇപ്പോള്‍ കൈനിറയെ സീരിയലുകളുമായി നാട്ടില്‍ തന്നെയുള്ള രശ്മി ഭര്‍ത്താവ് ഗോപിനാഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ട് ഏറെയായെങ്കിലും ഇരുവരുടേയും വിവാഹ ജീവിതത്തിന് പത്തു വര്‍ഷം തികയാന്‍ പോവുകയാണ്.
തികഞ്ഞ ഈശ്വരവിശ്വാസികളാണ് രശ്മിയുടെ മാതാപിതാക്കളായ സോമനും രാജിയും. ദമ്പതികളുടെ ഏക മകളാണ് രശ്മി സോമന്‍. എല്ലാമാസവും പറ്റുമെങ്കില്‍ മുടങ്ങാതെ ഗുരുവായൂരപ്പനെ തൊഴാനെത്തുന്ന കുടുംബമാണ് രശ്മിയുടേത്. ചെറുപ്പം മുതല്‍ക്കെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന രശ്മി അതുവഴി തന്നെയാണ് അഭിനയലോകത്തേക്കും എത്തിയത്. 1993ല്‍ 13 വയസൊക്കെ പ്രായമുള്ളപ്പോഴാണ് മഗ്രിബ് എന്ന സിനിമയിലൂടെ നടിയായി മാറുന്നത്. പതുക്കെ പതുക്കെ ഒരു നായികാ വേഷത്തിലേക്ക് എത്താനൊരുങ്ങിയെങ്കിലും ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കല്യാണസൗഗന്ധികമൊക്കെ കൈവിട്ടു പോവുകയായിരുന്നു. ഗള്‍ഫിലായിരുന്നു അച്ഛന്‍. അമ്മയ്ക്കും കുടുംബത്തിനും ഒന്നും അഭിനയം അത്ര ഇഷ്ടവുമല്ല. രശ്മിയെ ഒരു സര്‍ക്കാര്‍ ജോലിക്കാരിയാക്കണം എന്നതായിരുന്നു വീട്ടുകാരുടെ ഇഷ്ടം. അതുകൊണ്ടുതന്നെ നായികയായി അവസരം വന്നപ്പോള്‍ നോ പറഞ്ഞു.
എന്നാല്‍ സീരിയലുകളിലേക്ക് എത്തിയപ്പോള്‍ രശ്മിയുടെ സമയം തെളിയുകയായിരുന്നു. ഹരി, സമയം, താലി, അക്ഷയപാത്രം, സപത്നി, ഭാര്യ, സ്വര്‍ഗരാഗം, അപര്‍ണ, മകള്‍ മരുമകള്‍ എന്നിങ്ങനെ നിന്നുതിരിയാന്‍ നേരമില്ലാത്ത വിധം സീരിയലുകള്‍ രശ്മിയെ തേടിയെത്തി. 2001ല്‍ ആറു സീരിയലുകളില്‍ വരെ അഭിനയിച്ചു നില്‍ക്കവേയാണ് സൂപ്പര്‍ഹിറ്റ് സംവിധായകനായി മാറുകയായിരുന്ന എ എം നാസറുമായി പ്രണയ വിവാഹവും നടക്കുന്നത്. പിന്നീടങ്ങോട്ട് ഇരുവരും ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് സീരിയലുകളും സമ്മാനിച്ചു. മാംഗല്യം, മന്ത്രകോടി, കടമറ്റത്ത് കത്തനാര്‍, കൃഷ്ണ കൃപാസാഗരം, നൊമ്പരപ്പൂവ്, സ്വാമി അയ്യപ്പന്‍ തുടങ്ങി കൈനിറയെ സീരിയലുകളും തിരക്കും. ഇതോടെ സ്വാകാര്യ ജീവിതത്തില്‍ ഇരുവര്‍ക്കും ചില പാളിച്ചകളും സംഭവിച്ചതോടെയാണ് 2012ല്‍ വിവാഹമോചിതരായത്.
തുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ദുബായില്‍ ബിസിനസുകാരനായ ഗോപിനാഥുമായി രണ്ടാം വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു രശ്മി. വീട്ടുകാരെയും ഒപ്പം ചേര്‍ത്തുപിടിച്ചുള്ള ആ വിവാഹചിത്രങ്ങള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ആരാധകരിലേക്ക് എത്തിയത്. തുടര്‍ന്ന് വിവാഹശേഷം ഭര്‍ത്താവും ഒത്ത് ദുബായില്‍ സ്ഥിരതാമസമാക്കിയ രശ്മി ദുബായില്‍ നിന്നും ഷൂട്ടിംഗ് ലൊക്കേഷനിലേക്കും, തിരികെ അവധി കിട്ടുന്നതിനനുസരിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കും ഉള്ള യാത്രകളിലായിരുന്നു. ദുബായില്‍ എത്തിയാല്‍ പകുതി വീട്ടമ്മയായും, പകുതി യൂ ട്യൂബ് വ്‌ളോഗറായും രശ്മി മാറും അതായിരുന്നു രീതി. അതിനിടെയാണ് കാര്‍ത്തികദീപം എന്ന സീരിയലിലൂടെ മിനിസ്ത്രീനിലേക്ക് തിരിച്ചു വന്നത്. രണ്ടാം വിവാഹജീവിതത്തിന് പത്തു വര്‍ഷം തികയുകയാണ് ഈ ജൂലായില്‍. രണ്ടാം വിവാഹജീവിതത്തിലും മക്കള്‍ ജനിച്ചിട്ടില്ലെങ്കിലും രശ്മിയ്ക്ക് എല്ലാവിധ പിന്തുണയുമായാണ് ഗോപിനാഥ് ഒപ്പം നില്‍ക്കുന്നത്.