Latest News

കുടിയേറ്റക്കാരായ യുവ കേരളീയര്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ജൂണ്‍ 20 നെത്തും

Malayalilife
കുടിയേറ്റക്കാരായ യുവ കേരളീയര്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ജൂണ്‍ 20 നെത്തും

മികച്ച അവസരങ്ങള്‍ തേടി വിദേശത്തേക്ക് കുടിയേറുന്ന മലയാളി യുവാക്കളുടെ അഭിലാഷങ്ങളെയും പോരാട്ടങ്ങളെയും കേന്ദ്രീകരിച്ച്, കേരളത്തില്‍ നിന്നുള്ള മസ്തിഷ്‌ക ചോര്‍ച്ച (Bràindrain) പ്രതിഭാസത്തെ ആവശോജ്ജലമായ ചലച്ചിത്രമായി ആവിഷ്‌കരിക്കുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ജൂണ്‍ 20 ന് റിലീസിന്.
 
മൈക്ക്, ഗോളം, ഖല്‍ബ് എന്നീ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ രഞ്ജിത്ത് സജീവും നമ്മുടെ ജോണി ആന്റണിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സ്വന്തം നാട്ടില്‍ നിന്ന് UK-യിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറുന്ന യുവ കേരളീയര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വൈകാരിക പ്രതിസന്ധികള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം വികസിക്കുന്നത്. വ്യക്തിപരമായ ത്യാഗങ്ങള്‍, സാംസ്‌കാരികമായ വ്യതിചലനം, കുടുംബങ്ങളില്‍ അവശേഷിപ്പിക്കുന്ന ആഘാതം എന്നിവയെക്കുറിച്ച് ഈ ചിത്രം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു.  ഇത്തരം കുടിയേറ്റം കേരള സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടും ഈ ദൃശ്യ വിരുന്ന് കാലഘട്ടത്തിന്റെ ചിത്രമായി മാറുകയാണ്.  

 ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സിന്റെയും പൂയപ്പള്ളി ഫിലിംസിന്റെയും ബാനറില്‍ ആന്‍ സജീവ്, പി. കെ. സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവരാണ്.  ഒരോ മലയാളിയും പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹം കണ്ടിരിക്കേണ്ട ചിത്രമാണിത്. അരുണ്‍ വൈഗ സംവിധാനവും രാജേഷ് മുരുഗേശന്‍ & ശബരീഷ് സംഗീതവും നിര്‍വഹച്ചിരിക്കുന്നു.

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് K ജയന്‍, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, അല്‍ഫോന്‍സ് പുത്രന്‍  തുടങ്ങിയവരുടെ അഭിനയമികവ് കൊണ്ട്  മലയാളത്തില്‍ പുതിയ ഒരു കാഴ്ചാനുഭവത്തിനും ചിന്തയ്ക്കും കാരണമാകും

united kingdom of kerala release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES