ബോളിവുഡ് താരം മുകേഷ് ഖന്നയോട് മാപ്പ് പറഞ്ഞ് ധമാക്ക സംവിധായകന്‍ ഒമര്‍ ലുലു. സിനിമയില്‍ മുകേഷ് ശക്തിമാനായി മവഷമിട്ടതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് മുകേഷ് ഖന്ന പരാതി നല്‍കിയിരുന്നു.തനിക്കു മാത്രം പകര്‍പ്പവകാശമുള്ള ശക്തിമാന്റെ വേഷത്തില്‍ മുകേഷ് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് അദേഹം രംഗത്തെത്തിയത്. മുകേഷ് ഖന്ന പരാതിയുമായി എത്തിയതോടെ ഒമര്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്.
അറിവില്ലായ്മ കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ഒമര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.സര്‍, അങ്ങ് എനിക്കെതിരെ അയച്ച പരാതി ഫെഫ്കയില്‍ നിന്നും ലഭിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാന്‍ എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമും ആ വേഷവും സിനിമയില്‍ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. ആത്മാര്‍ത്ഥമായി തന്നെ അങ്ങേയ്ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണമാണ്. അത് കൊണ്ട് തന്നെ കോപ്പിറൈറ്റിനെ കുറിച്ച് ചിന്തിച്ചില്ല. സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രെഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണ്.
ധമാക്കയില്‍ മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ല. പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ആ രംഗം. നേരത്തെ ഇതിന്റെ എഴുത്തുകാര്‍ സൂപ്പര്‍മാനെ ആയിരുന്നു ഇത് പോലെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഞങ്ങളുടെ ഒക്കെ ചെറുപ്പകാല തലമുറയെ പ്രചോദിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്താന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. ഈ ഖേദപ്രകടനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും കെട്ടടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.ഒമര്‍ ലുലു കുറിപ്പില്‍ വ്യക്തമാക്കി.
ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന സീരിയലിലെ പ്രധാന നടനും നിര്‍മാതാവുമാണ് മുകേഷ് ഖന്ന. ശക്തിമാന്റെ കഥാപാത്രം,വേഷം, സീരിയലിലെ പശ്ചാത്തല സംഗീതം എന്നിവയുടെ പകര്‍പ്പാവകാശം നിങ്ങള്‍ക്കു തന്നെയാണ്. നിങ്ങളുടെ അനുവാദമില്ലാതെ ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചതിന് ക്ഷമ ചോദിക്കുന്നു. എന്നാല്‍, ഈ പരാതിയില്‍ ചില തെറ്റിദ്ധാരണകള്‍ നിങ്ങള്‍ക്കുണ്ട്. സിനിമയില്‍ നടന്‍ മുകേഷ് ശക്തിമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല. ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ വരുന്നുള്ളൂ'വെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
സിനിമയിലെ ടൈറ്റില്‍ ക്രഡിറ്റില്‍ നിങ്ങളുടെ പേരും ചേര്‍ക്കുന്നതാണ്. ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ വരുന്നുള്ളൂ. ഈ സിനിമ പൂര്‍ണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ട്. 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീനില്‍ മാത്രമാണ് ശക്തിമാന്റെ വേഷമിട്ട് മുകേഷ് എത്തുന്നത്.
എന്റെ കുട്ടിക്കാലത്ത് പ്രിയപ്പെട്ട ഹീറോകളിലൊന്നായിരുന്നു ശക്തിമാന്‍. നിങ്ങളോട് തോന്നിയ ആരാധനയും സ്‌നേഹവും ഏറെ വിലമതിക്കുന്നതാണ്. മലയാളിക്കെന്നും നൊസ്റ്റാള്‍ജിയ തന്നെയാണ് ശക്തിമാന്‍. മഹാശക്തിയെ സ്വന്തമായി ഉപയോഗപ്പെടുത്താനും സമൂഹത്തിലെ അനീതിക്കെതിരെ പോരാടാനും യുവമനസുകളെ നിങ്ങള്‍ പ്രേരിപ്പിച്ചു. അതില്‍ നിങ്ങളോട് വളരെയധികം നന്ദിയുണ്ട്. എന്റെ ക്ഷമാപണം നിങ്ങള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായും ഒമര്‍ കുറിച്ചു.