Latest News

ഹീറോ, ഡയറക്ടര്‍, നായിക അങ്ങനെയാണ് ക്യാരവന്‍ ഇടുന്നത്; സ്‌റ്റേജിലേക്ക് വിളിക്കുന്നതും ആരതി ഉഴിയുന്നത് പോലും ഈ ക്രമത്തില്‍: നടന്‍മാര്‍ പെര്‍ഫോം ചെയ്യുമ്പോള്‍ സെറ്റ് മുഴുവന്‍ ക്ലാപ്പ് ചെയ്യുന്നത് കാണാം;സിനിമയില്‍ ഹൈറാര്‍ക്കിയുണ്ട്'; ഇത് പോലൊരു ജീവിതം ജീവിക്കണൊയെന്ന് തോന്നിയിട്ടുണ്ടെന്ന് നിത്യാ മേനോന്‍ 

Malayalilife
 ഹീറോ, ഡയറക്ടര്‍, നായിക അങ്ങനെയാണ് ക്യാരവന്‍ ഇടുന്നത്; സ്‌റ്റേജിലേക്ക് വിളിക്കുന്നതും ആരതി ഉഴിയുന്നത് പോലും ഈ ക്രമത്തില്‍: നടന്‍മാര്‍ പെര്‍ഫോം ചെയ്യുമ്പോള്‍ സെറ്റ് മുഴുവന്‍ ക്ലാപ്പ് ചെയ്യുന്നത് കാണാം;സിനിമയില്‍  ഹൈറാര്‍ക്കിയുണ്ട്'; ഇത് പോലൊരു ജീവിതം ജീവിക്കണൊയെന്ന് തോന്നിയിട്ടുണ്ടെന്ന് നിത്യാ മേനോന്‍ 

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിത്യ മേനോന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ സിനിമാ രംഗത്തോട് തനിക്കുള്ള അനിഷ്ടത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് നടി.  കഴിഞ്ഞ ദിവസങ്ങളിലായി നല്‍കിയ അഭിമുഖങ്ങളില്‍ നടത്തിയ തുറന്ന് പറച്ചിലുകളില്‍ സിനിമാ രംഗത്തോട് തനിക്ക് യാതൊരു താല്‍പര്യവും ഇല്ലെന്നും ഈ മേഖല വിട്ട് പോകണമെന്നത് തന്റെ അതിയായ ആ?ഗഹമാണെന്നും നിത്യ പറയുന്നു. 

ഇന്‍ഡസ്ട്രിയിലെ അധികാരശ്രേണി തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നെന്നാണ് നടി പങ്ക് വച്ചത്. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. ക്ലിയര്‍ കട്ടായ ഹൈറാര്‍ക്കിയുണ്ടെന്നാണ് നിത്യ മേനോന്‍ പറയുന്നത്. 

ഹീറോ, ഡയറക്ടര്‍, നായിക. അങ്ങനെയാണ് നിങ്ങളുടെ കാരവാനിടുക, സ്റ്റേജിലേക്ക് വിളിക്കുന്നതും അതിനനുസരിച്ചാണ്. ആരതി ഉഴിയുകയാാണെങ്കില്‍ ഈ ക്രമത്തിലാണ് വരിക. ആളുകള്‍ നില്‍ക്കുന്ന ക്രമത്തിലല്ല ആരതി കൊടുക്കുക എന്നാണ് നിത്യ മേനോന്‍ പറയുന്നത്. ഇത് തന്നെ ഏറെ അലട്ടുന്നുണ്ടെന്നാണ് നിത്യ മേനോന്‍ പറയുന്നത്. ഇത് പോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും. വളരെ ചെറിയ മനസുകളാണ്. സാധാരണ പോലെ പെരുമാറുക. ആളുകള്‍ക്ക് അവരര്‍ഹിക്കുന്ന ക്രെഡിറ്റ് നല്‍കുക. അത് സ്ത്രീയായാലും പുരുഷനായാലും. പക്ഷെ കൊടുക്കില്ല. നടന് മാത്രമേ ക്രെഡിറ്റുള്ളൂ. 

നടന്‍മാര്‍ പെര്‍ഫോം ചെയ്യുമ്പോള്‍ സെറ്റ് മുഴുവന്‍ ക്ലാപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ സാധാരണ പെര്‍ഫോമന്‍സായിരിക്കുമതെന്നും താരം പറയുന്നു. അതേസമയം ഞാന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഷോട്ട് അവര്‍ക്കിഷ്ടപ്പെടുമെന്നും പക്ഷെ സെറ്റ് പൂര്‍ണ നിശബ്ദതയിലായിരിക്കുമെന്നും നിത്യ മേനോന്‍ പറയുന്നു. റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് എല്ലാവരും പരസ്പരം നോക്കും. എന്തിനാണത്, ഇങ്ങനെ ചെയ്താല്‍ ആ വ്യക്തിക്ക് ഇഷ്ടപ്പെടുമോ എന്ന് ചിന്തിക്കുന്നെന്നും നിത്യ മേനോന്‍ പറഞ്ഞു

താനാഗ്രഹിക്കുന്ന ജീവിതം ഇതല്ലെന്നാണ് നടി പറയുന്നത്. ആളും ബഹളവുമില്ലാത്ത ശാന്തമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു.

nithya menen said hierarchy in film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES