Latest News

താരങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ താരപത്‌നിമാരും; നയനും കുമ്പളങ്ങി നൈറ്റ്‌സും പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ നിര്‍മ്മാതാക്കളുടെ റോളില്‍ സുപ്രിയയും  നസ്‌റിയയും; പൃഥ്വിരാജ് ചിത്രം നയനും ഫഹദ് ചിത്രം കുമ്പളങ്ങി നൈറ്റും നാളെ റിലീസിനെത്തും; വൈ.എസ് ആറായി മെഗാസ്റ്റാറെത്തുന്ന യാത്ര ഫെബ്രുവരി എട്ടിനും; ഈ വാരത്തെ പുതിയ റിലീസ്

Malayalilife
topbanner
താരങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ താരപത്‌നിമാരും; നയനും കുമ്പളങ്ങി നൈറ്റ്‌സും പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ നിര്‍മ്മാതാക്കളുടെ റോളില്‍ സുപ്രിയയും  നസ്‌റിയയും; പൃഥ്വിരാജ് ചിത്രം നയനും ഫഹദ് ചിത്രം കുമ്പളങ്ങി നൈറ്റും നാളെ റിലീസിനെത്തും; വൈ.എസ് ആറായി മെഗാസ്റ്റാറെത്തുന്ന യാത്ര ഫെബ്രുവരി എട്ടിനും; ഈ വാരത്തെ പുതിയ റിലീസ്

പൃഥിരാജ് നായകനായി എത്തുന്ന 9, ഫഹദ് ഫാസില്‍, ഷൈന്‍ നിഗം എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന കുമ്പളിങ്ങി നൈറ്റ്‌സ്, ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.സ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന യാത്ര  ഉള്‍പ്പടെ ആറിലധികം ചിത്രങ്ങളാണ് ഈ വാരം റിലീസിന് ഒരുങ്ങുന്നത്. 

യാത്ര

വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മെഗാസ്റ്റാര്‍ വൈ എസ് രാജശേഖര റെഡ്ഡിയായെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെ പിന്തള്ളിയാണ് മമ്മൂട്ടി വൈ എസ് ആര്‍ റെഡ്ഡിയായി എത്തിയത്. ചിത്രത്തിലെ ആദ്യ ട്രെയിലറിനും, ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. മഹി രാഘവാണ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ചില്ലയും ശശി റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 8ന് തീയറ്ററുതകളിലെത്തും. 

9

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന '9' എന്ന ചിത്രവും ഫഹദും ഷെയ്ന്‍ നിഗമും പ്രധാന വേഷത്തിലെത്തുന്ന'കുമ്പളങ്ങി നൈറ്റ്‌സും' നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ ബോക്‌സ് ഓഫീസിലെ മത്സരം പൃഥിയും ഫഹദും തമ്മില്‍ മാത്രമല്ല, നിര്‍മ്മാതാക്കളുടെ റോളിലുള്ള പത്‌നിമാര്‍ തമ്മിലുമാണ്. 9 ന്റെ നിര്‍മ്മാണ ചുമതലയുമായി സുപ്രിയയും കുമ്പളങ്ങി നൈറ്റ്‌സിന്റെ നിര്‍മ്മാണവുമായി നസ്രിയയുമെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ '9' ന്റെ നിര്‍മ്മാണം പൃഥിരാജും സുപ്രിയയും ചേര്‍ന്നാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരഭമാണ് നയന്‍. സോണി പിക്ച്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷന്‍സ് 'നയന്‍' നിര്‍മ്മിക്കുന്നത്. 

ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന '9' സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറില്‍ വരുന്ന ചിത്രമാണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് 'നയനി'ന്റെ സംഗീത സംവിധായകന്‍. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്. 'ഗോദ'യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിലെത്തും


കുമ്പളങ്ങി നൈറ്റ്‌സ്

ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മധു.സി നാരായണന്റെ സംവിധാനത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍, ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന റോളിലെത്തുന്നത്. ചിത്രത്തില്‍ അല്പം നെഗറ്റി് ഷെയ്ഡുള്ള കഥാപാത്രത്തിലാണ് ഫഹദ് എത്തുന്നതെന്നതും സിനിമയുടെ പ്രത്യേകതയാണ്. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്. ഒപ്പം മംമ്ത് മോഹന്‍ദാസും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. 

ശ്യാം പുഷ്‌ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സൈജു ശ്രീധരന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'കുമ്പളങ്ങി നൈറ്റ്സി'നുണ്ട്.ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനുമൊപ്പം ചേര്‍ന്നാണ് നസ്രിയ 'കുമ്പളങ്ങി നൈറ്റ്‌സ്' നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ചിത്രം നാളെ തിയറ്ററിലെത്തും. 


ഗ്യാബിനോസ്

നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാട സംവിധാനം നിര്‍വ്വഹിക്കുന്ന സസ്പെന്‍സ് ഫാമിലി ത്രില്ലറായ 'ദി ഗാംബിനോസ്' ഫെബ്രുവരി 8നു പ്രദര്‍ശനത്തിനെത്തും.രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, നീരജ എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്നത്. 'സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി' എന്ന ടാഗ്ലൈനോടുകൂടിയുള്ള ചിത്രത്തിന്റെ പേരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്.

new malayalam relies

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES