ബേസില്‍ ജോസഫ് നായകനായ 'ഫാലിമി' എന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയ നടനാണ് ജഗദീഷ്, ഇപ്പോള്‍ ചിത്രത്തിന് വേണ്ടി തന്റെ തല മൊട്ടയടിച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്, ഒപ്പം നടന്‍ പറയുന്നു ഒരുപാട് നടന്മാര്‍ സിനിമക്ക് വേണ്ടി മൊട്ടയടിച്ചിട്ടുണ്ട് എന്നാല്‍ താന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് മൊട്ടയടിച്ചത്, ഇത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ കാശിയില്‍ പോയാണ് താരം തന്റെ തല മൊട്ടയടിക്കുന്നത്
മൊട്ടയടിക്കാന്‍ ഒരുങ്ങുന്ന ജഗദീഷ് തന്റെ അനുഭവവും വിഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.ജീവിതത്തില്‍ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകന്‍ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു... അതില്‍ ചതിച്ച് വേറെ രീതിയിലുള്ള പ്രോസ്‌തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാല്‍ റിയാലിറ്റി കിട്ടില്ല' ജഗദീഷ് പറഞ്ഞു.
അതേസമയം ഇതെല്ലം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താന്‍ കണ്ടതാണെന്നും മഞ്ജു പിള്ള തമാശരൂപേണ പറഞ്ഞു. എന്നാല്‍ സൗന്ദര്യമുള്ളവര്‍ക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്ന് ജഗദീഷ് തിരികെ മറുപടി നല്‍കി.
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫാലിമി. നവംബറിലാണ് ചിത്രം റിലീസ് ചെയ്തത്.