Latest News

നയന്‍താരയുടെ കമ്പനി  സാനിറ്ററി പാഡിന്റെ പരസ്യത്തിന് ഉപയോഗിച്ചത് കരിങ്കാളിയല്ലെ എന്ന ഗാനം; പാട്ടിന്റെ നിര്‍മാതാക്കള്‍ നയന്‍താരക്കെതിരെ പരാതിയുമായി രംഗത്ത്; ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടമെന്ന് നിര്‍മ്മാതാക്കള്‍

Malayalilife
 നയന്‍താരയുടെ കമ്പനി  സാനിറ്ററി പാഡിന്റെ പരസ്യത്തിന് ഉപയോഗിച്ചത് കരിങ്കാളിയല്ലെ എന്ന ഗാനം; പാട്ടിന്റെ നിര്‍മാതാക്കള്‍ നയന്‍താരക്കെതിരെ പരാതിയുമായി രംഗത്ത്; ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടമെന്ന് നിര്‍മ്മാതാക്കള്‍

രിങ്കാളിയല്ലേ' എന്ന ഗാനം പരസ്യത്തിനായി ഉപയോഗിച്ച നയന്‍താരയ്ക്കെതിരെ പരാതി. പാട്ടിന്റെ നിര്‍മാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയി രിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെന്‍ഡിങ് ആയത്. മലയാള സിനിമയിലെയും തെന്നിന്ത്യന്‍ ഭാഷകളിലെയും നിരവധി പ്രമുഖര്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ റീല്‍സ് ചെയ്തിരുന്നു. എന്നാല്‍ നയന്‍താരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിര്‍മാതാക്കളുടെ പരാതി.

ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാന്‍ഡുകളുടെ കോണ്‍ട്രാക്ട് ഒപ്പിടാന്‍ ഇരിക്കെയാണ് ഈ പ്രമോഷന്‍ വീഡിയോ എത്തുന്നതെന്നും ഇതോടെ കമ്പനികള്‍ കരാറില്‍ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 'കരിങ്കാളിയല്ലേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് കണ്ണന്‍ മംഗലത്തും സംഗീതം നിര്‍വഹിച്ചത് ഷൈജു അവറാനുമാണ്.
 

Read more topics: # നയന്‍താര
nayantharas karingaliya alle reel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES