തുടുത്തു ചാടിയ കവിളുകളും കൂളിംഗ് ഗ്ലാസും നെറ്റിയില്‍ ഭസ്മക്കുറിയും; മക്കളെ എളിയിലേറ്റി നയന്‍സ; ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് നയന്‍താര; ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും; വൈറലായി വീഡിയോ

Malayalilife
topbanner
 തുടുത്തു ചാടിയ കവിളുകളും കൂളിംഗ് ഗ്ലാസും നെറ്റിയില്‍ ഭസ്മക്കുറിയും; മക്കളെ എളിയിലേറ്റി നയന്‍സ; ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് നയന്‍താര; ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയോട് കടുത്ത വിരോധം അറിയിച്ച നടിമാരില്‍ ഒരാളായിരുന്നു നയന്‍താര. ഇന്‍സ്റ്റഗ്രാമിലോ, ഫേസ്ബുക്കിലോ, ട്വിറ്ററിലോ ഒന്നും തന്നെ നയന്‍താര ഉണ്ടായിരുന്നില്ല. നയന്‍സിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭര്‍ത്താവും സംവിധായകനുമായി വിഘ്നേഷ് ശിവന്റെ അക്കൗണ്ടിലൂടെയാണ് ആരാധകര്‍ അറിഞ്ഞിരുന്നത്. ഇപ്പോഴിതാ, ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് നയന്‍താര. അതുമൊരു മാസ് എന്‍ട്രി. ആ നടത്തവും ക്യാപ്ഷനും എല്ലാം ശരിക്കുമൊരു സൂപ്പര്‍ താരത്തിന്റെ ലെവലിലുള്ളത് തന്നെയാണ്. രണ്ട് മക്കളെയും കൈയ്യിലെടുത്ത്, കൂളിങ് ഗ്ലാസ് ഒക്കെ വച്ച് നടന്നുവരുന്നതാണ് വീഡിയോ. അനിരുദ്ധിന്റെ ഒരു മാസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ആയപ്പോള്‍ സംഭവം പൊളിച്ചു!

തന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ 'ജവാന്റെ' ട്രെയ്‌ലറിനൊപ്പമാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം. ഈ അരങ്ങേറ്റത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സാധാരണ, മക്കളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് പലപ്പോഴും വിഘ്നേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ നയന്‍താര ഇപ്പോള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വ്യക്തമായി കാണാം.

നാന്‍ വന്തുട്ടേന്‍ ന്ന് സൊല്ല്' എന്നാണ് നയന്‍താരയുടെ വീഡിയോയുടെ ക്യാപ്ഷന്‍. മക്കളുടെ ഫോട്ടോസ് വിക്കി നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മുഖം കാണിക്കുന്നത് ഇതാദ്യമാണ്. ഭാര്യയെയും മക്കളെയും ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമന്റ് ബോക്‌സില്‍ വിക്കിയും എത്തി. സെലിബ്രിറ്റികളടക്കം പലരും വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി ഇരുപത്തിനാല് മണിക്കൂര്‍ ആവുന്നതിന് മുന്‍പേ ആറര ലക്ഷത്തോളം ആളുകളാണ് പേജ് ഫോളോ ചെയ്യുന്നത്. മിഷല്‍ ഒബാമ, അനിരുദ്ധ് രവിചന്ദ്രന്‍, വിഘ്‌നേശ് ശിവന്‍, ഷാരൂഖ് ഖാന്‍, റൗഡി പിക്‌ചേഴ്‌സ് എന്നീ അഞ്ചു പേജുകള്‍ മാത്രമാണ് നയന്‍താര ഫോളോ ചെയ്യുന്നത്.

ഒക്ടോബര്‍ 9നാണ് നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തില്‍ കൂടൂതല്‍ അദ്ധ്യായങ്ങള്‍ തുറക്കുമ്പോഴും തന്റെ കരിയറിലും മികച്ച മുന്നേറ്റങ്ങള്‍ക്കായി ഒരുങ്ങുകയാണ് നയന്‍താര. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ മലയാള ചിത്രം 'ഗോള്‍ഡ്', അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കണക്റ്റ്' എന്നിവയാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ നയന്‍താര ചിത്രങ്ങള്‍.

ഷാരൂഖ് ഖാന്‍ ചിത്രമായ ജവാനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് നയന്‍താര. ചിത്രം സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖിനും നയന്‍താരയ്ക്കുമൊപ്പം വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ദീപിക പദുകോണ്‍ ഗസ്റ്റ് റോളില്‍ എത്തുന്നു. റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Read more topics: # നയന്‍താര.
nayanthara vedio in instagram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES