പച്ച സാരിയില്‍ മലയാളി പെണ്‍കുട്ടയായി അണിഞ്ഞൊരുങ്ങി നയന്‍താര; കറുപ്പണിഞ്ഞ് വിഘ്‌നേശ്; ഫെമി 9ന്റെ സക്‌സസ് മീറ്റിനെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
പച്ച സാരിയില്‍ മലയാളി പെണ്‍കുട്ടയായി അണിഞ്ഞൊരുങ്ങി നയന്‍താര; കറുപ്പണിഞ്ഞ് വിഘ്‌നേശ്; ഫെമി 9ന്റെ സക്‌സസ് മീറ്റിനെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

ലേഡി സൂപ്പര്‍ സ്റ്റാറായി തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നയന്‍താര. ഇപ്പോഴിതാ തന്റെ ബിസിനസ് സംരംഭമായ ഫെമി 9 ന്റെ സക്‌സസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.   പച്ച നിറത്തിലുള്ള പട്ടുസാരിയും തലയില്‍ മുല്ലപ്പൂവും കാതില്‍ ജിമുക്കിയും വളയുമൊക്കെ ധരിച്ച് പരമ്പരാഗത സ്‌റ്റൈലിലാണ് താരം ചടങ്ങിന് എത്തിയത്. 

കറുത്ത ഷര്‍ട്ടും കൈലിയും ധരിച്ചാണ് വിഘ്നേഷ് എത്തിയത്. വിഘ്നേഷ് ശബരിമലയില്‍ പോകാന്‍ വൃതം എടുത്തിരിക്കുകയാണ്. നയന്‍താര ആണെകില്‍ വന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചും , കൂടെ നിന്ന് സെല്‍ഫി എടുത്തും, ഓട്ടോഗ്രാഫ് എഴുതികൊടുത്തുമാണ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. 

സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഫെമി 9 സക്‌സസ് മീറ്റില്‍ കൂടുതലായി പങ്കെടുത്തത്. ഇവര്‍ക്കൊപ്പം സെല്‍ഫിയും ഗ്രൂപ്പ് ഫോട്ടോയും എടുത്ത നയന്‍താര എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. അതേസമയം വിഘ് നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര ആണ് നായിക എന്ന് റിപ്പോര്‍ട്ടുണ്ട്.


 

Read more topics: # നയന്‍താര.
Femi 9 success meets held

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES